സൂപ്പർ ഹീറോ ചിത്രം ‘ബ്ലാക്ക് വിഡോ’ റിലീസിനൊരുങ്ങുന്നു

  മാർവലിൻറെ ഏറ്റവും പുതിയ സൂപ്പർ ഹീറോ ചിത്രമാണ് ‘ബ്ലാക്ക് വിഡോ’. ചിത്രത്തിൻറെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം നവംബർ ആറിന് പ്രദർശനത്തിന് എത്തും. മാർവൽ കോമിക്‌സിലെ ഒരു കഥാപാത്രമാണ് ‘ബ്ലാക്ക് വിഡോ’. സ്കാർലറ്റ് ജോഹാൻസൺ ആണ് ചിത്രത്തിൽ ബ്ലാക്ക് വിഡോ ആയി വേഷമിടുന്നത്. ഡേവിഡ് ഹാർബർ, ഫ്ലോറൻസ് പഗ്, ഫാഗെൻ, റേച്ചൽ വീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കേറ്റ് ഷോർട്ട്‌ലാന്റ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജാക്ക് ഷാഫറും നെഡ് ബെൻസണും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read More

ഹോളിവുഡ് മൂവി ‘ബ്ലാക്ക് വിഡോ’ ന്യൂ സ്റ്റിൽ

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സൂപ്പർ ഹീറോ സിനിമകൾ നിർമിച്ച മാർവലിൻറെ പുതിയ ചിത്രമാണ് ബ്ലാക്ക് വിഡോ. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. മാർവൽ കോമിക്‌സിലെ ഇതേ പേരിലുള്ള കഥാപാത്രത്തെയാണ് അവർ സ്‌ക്രീനിൽ എത്തിക്കുന്നത്. സിവിൽ വാർ, ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം എന്നീ സിനിമകളിലൂടെ ആരാധകരെ സൃഷ്ടിച്ച ബ്ലാക്ക് വിഡോയെ കേന്ദ്ര കഥാപാത്രമായി സിനിമ വരുന്നത് കാണാൻ ആരാധകർ ഏറെ ആവേശത്തിലാണ്.

Read More
error: Content is protected !!