കനിക കപൂറിനോട് ആശുപത്രി അധികൃതരുടെ നിർദ്ദേശം

ന്യൂഡൽഹി; കൊറോണ വൈറസ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെ ചൊല്ലിയുള്ള വിവാദങ്ങൾ തുടന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന കനികയുടെ ആരോപണം തെറ്റാണെന്നും താരത്തെ പോലെയല്ല, രോഗിയെപ്പോലെ പെരുമാറാൻ തയാറാകണമെന്നും ക്വാറന്റീൻ ചെയ്ത ലക്നൗ സഞ്ജയ് ഗാന്ധി പി ജി ഐ എം എസ് ആശുപത്രി ഡയറക്ടർ പി.കെ. ധിമൻ പറയുന്നു.

Read More

സമൂഹവുമായി ഇതിനെക്കാൾ കൂടുതൽ അകലം പാലിക്കാൻ കഴിയില്ലെന്ന തലക്കെട്ടു നൽകികൊണ്ട് ഫോട്ടോസ് ഷെയർ ചെയ്തു സണ്ണി ലിയോൺ

കോവിഡ് 19 വ്യപാരിക്കുന്ന ഈ പശ്ചാത്തലത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്ന സണ്ണി ലിയോൺ തന്റെ ഫോട്ടോ ഷൂട്ട് ഫോട്ടോസ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്. നിരവധി ബോളിവുഡ് താരങ്ങൾ ഇത്തരത്തിൽ വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. സമൂഹവുമായി ഇതിനെക്കാൾ കൂടുതൽ അകലം പാലിക്കാൻ കഴിയില്ലെന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് സണ്ണി ലിയോൺ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ തരംഗമായി കഴിഞ്ഞിരിക്കുകയാണ്.  

Read More

അങ്ങനെ ഹർഭജൻ സിംഗും നായകനാകുന്നു

പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് ഫ്രണ്ട്ഷിപ്പ് . ചിത്രം ഈ വർഷം തന്നെ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഹർഭജൻ സിംഗ് തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ പുറത്തു വിട്ടത്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ഈ ബഹുഭാഷാ ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായക ഇരട്ടകളായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവരാണ്. ബോബി സിംഹ, രമ്യാനമ്പീശൻ എന്നിവർ അഭിനയിച്ച അഗ്നിദേവിയാണ് ഇവർ സംവിധാനം ചെയ്ത മറ്റൊരു ചിത്രം. …

Read More
error: Content is protected !!