സര്‍ക്കസ് പ്രവർത്തകർക്ക് സഹായവുമായി നടന്‍ കുനാൽ കപൂര്‍

  ലോക്ഡൗണ്‍ പശ്ചാത്തലത്തിൽ അടച്ചുപൂട്ടലിലായ റംബോ സര്‍ക്കസ് ജീവനക്കാർക്കും കലാകാരന്മാർക്കും ഭക്ഷണവും സാമ്പത്തിക സഹായവുമായി ബോളിവുഡ് നടന്‍ കുനാൽ കപൂര്‍ രംഗത്ത്. റംബോ സര്‍ക്കസിന്റെ മാനേജറും ഉടമസ്ഥനുമായ സുജിത് ദിലിപാണ് താരത്തിന്റെ സഹായ ഇടപെടലിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോക്ഡൗൺ ആയതോടെ കമ്പനിയിലെ സ്ത്രീകളും കുട്ടികളും മൃഗങ്ങളും അടങ്ങുന്ന സംഘമാണ് ബുദ്ധിമുട്ടുന്നതെന്നും സുജിത് ദിലിപ് വ്യക്തമാക്കി. ‘സര്‍ക്കസ് ക്യാമ്പില്‍ നിന്നും ആരും പുറത്തു പോയിട്ടില്ലെന്നും സാമൂഹിക അകലം പാലിച്ചാണ് കഴിയുന്നതെന്നും ദിലിപ് പറഞ്ഞു. അതേസമയം നിലവിലെ സാഹചര്യത്തിൽ എന്‍ജിഒകള്‍ക്കും, തെരുവ് നായകള്‍ക്കും, റംബോ സര്‍ക്കസുകാര്‍ക്കുമായി 10 കോടി …

Read More

തമിഴിലെ ആ ഹിറ്റ് പടം ഇനി തെലുങ്കിലേക്ക്

  കിഷോർ തിരുമലൈ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘റെഡ്’. ചിത്രത്തിൽ രാം പോതിനേനി നിവേത പെതുരാജ്, മാൽവിക ശർമ്മ, അമൃത അയ്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. 2019 ലെ ഹിറ്റ് തമിഴ് ചിത്രമായ ‘തട’ത്തിന്റെ ഔദ്യോഗിക റീമേക്കാണ് ‘റെഡ്’. മാഗിജ് തിരുമേനിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്, സംഗീതം മണി ശർമ. ശ്രീ ശ്രവന്തി മൂവീസിനു കീഴിൽ കൃഷ്ണ ചൈതന്യയും ശ്രവന്തി രവി കിഷോറും ചേർന്ന് ചിത്രം നിർമ്മിക്കുന്നു.

Read More

ലോക്ക് ഡൗൺ : കിങ്ങ് ഖാന്‍ വീണ്ടും മാതൃകയായി : ഓഫീസ് കെട്ടിടവും വിട്ടുനൽകി

രാജ്യത്തിനൊപ്പം കൊവിഡിനെതിരെ ശക്തമായി പോരാടാന്‍ ബോളിവുഡും സജീവമായി രംഗത്ത് . നിരവധി താരങ്ങളാണ് ഇതിനോടകം സാമ്പത്തിക സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്.ആദ്യം മുതൽ തന്നെ കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായിരുന്നു ബോളിവുഡിലെ ഷാരൂഖ് ഖാനും ഭാര്യയും. ഇപ്പോൾ ഇതാ മറ്റൊരു സഹായം കൂടി പ്രഖ്യാപിച്ചാണ് ദമ്പതികൾ വീണ്ടും മാതൃകയാകുകയാണ്. വീടിനോട് ചേര്‍ന്നുള്ള നാലുനില കെട്ടിടമായ തന്റെ ഓഫീസ് ക്വാറന്റ്റൈനിൽ കഴിയുന്നവര്‍ക്കായി വിട്ടുനല്കിയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വീണ്ടും രംഗത്തെത്തിയത്. ക്വാറന്റ്റൈനിൽ കഴിയുന്ന പ്രായമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിട്ടാണ് അദ്ദേഹം ഓഫീസ് കെട്ടിടം വിട്ടുനല്‍കിയിരിക്കുന്നത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഷാറൂഖിന്റെ …

Read More

മനസ്സ് തുറന്ന് പൂർണിമ ഇന്ദ്രജിത്ത്

  കൊറോണ വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി രാജ്യത്ത് ലോക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ദുരിതത്തിലായത് അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന ദിവസ വേതനക്കാരാണ്. നാളേയ്ക്കായി ഒന്നും മാറ്റിവയ്ക്കാതെ സഹജീവികളായ ഇവരെയും ഓരോരുത്തരും പരി​ഗണിക്കണമെന്ന് ഓർമ്മപ്പെടുത്തുകയാണ് നടി പൂർണിമ ഇന്ദ്രജിത്ത്.മറ്റുള്ളവരോട് പെരുമാറുന്ന രീതിയിലൂടെയാണ് നമ്മുടെ കടപ്പാട് പ്രകടമാക്കുന്നതെന്നും ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ അവരെ നമുക്ക് സഹായിക്കാമെന്നും പൂർണിമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read More

” നോ കിഡ് ഹങ്ക്രി” ഏഴരക്കോടി സംഭാവന നൽകി ആഞ്ജലീന ജോളി

കൊറോണയിൽ ലോകം വിറങ്ങലിച്ച നിൽക്കുമ്പോൾ പല സെലിബ്രിറ്റികളും ആളുകളെ സഹായിക്കാൻ സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ട് ഇറങ്ങിയിട്ടുണ്ട്. അതിനിടെ വിശക്കുന്ന പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് സഹായ ഹസ്തം നീട്ടിയിരിക്കുകയാണ് ഹോളിവുഡ് നടി ആഞ്ജലീന ജോളി. സ്‌കൂളുകൾ അടച്ചതിനാൽ അവിടെ നിന്ന് പോലുമുള്ള ആഹാരം പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് കിട്ടാക്കനിയായിരിക്കുകയാണ്. ഇത് കണ്ടറിഞ്ഞ് ഏഴരക്കോടി രൂപയാണ് ആഞ്ജലീന സംഭാവനയായി നൽകിയത്. നോ കിഡ് ഹങ്ക്രി എന്ന സന്നദ്ധ സംഘടനയ്ക്കാണ് പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനുള്ള തുക ആഞ്ജലീന ജോളി കൈമാറിയത്. ‘കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനായി സ്‌കൂളുകൾ അടച്ചതിനെ തുടർന്ന് സമയത്തിന് …

Read More

പാട്ടിൽ മാത്രമല്ല, ഡാൻസിലും ഒട്ടും മോശമല്ല ;ഇന്ദ്രജിത്തിന്റെ വൈറൽ വീഡിയോ

  കടുവായെ കിടുവ പിടിക്കുന്നു, കമോൺ എവരിബഡി. എങ്ങനെ മറക്കാനാണല്ലേ അമർ അക്ബർ അന്തോണിയിലെ ആ രംഗം? കാമുകിയുടെ വീട്ടുകാരെ ഇമ്പ്രെസ്സ് ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്ന ഇന്ദ്രജിത് കഥാപാത്രം അന്തോണി അഥവാ ദളപതി ഒടുവിൽ പാടിക്കേൾപ്പിക്കുന്ന പാട്ട് കേൾക്കുന്നതും നേർവിപരീതമായ കാര്യങ്ങളാണ് സംഭവിക്കുന്നത് എന്നേയുള്ളൂ. ജീവിതത്തിലെ ഇന്ദ്രജിത് നല്ലൊരു പാട്ടുകാരനാണെന്ന് പലർക്കുമറിയാം. സ്റ്റേജ് ഷോകളിൽ ഇന്ദ്രജിത് പാടുന്നത് പലപ്പോഴും കേട്ടവരാണ് പ്രേക്ഷകർ.എന്നാലിപ്പോ പാട്ടിൽ മാത്രമല്ല, ഡാൻസിലും ഒട്ടും മോശമല്ല എന്ന് ഇന്ദ്രജിത് തെളിയിക്കുകയാണ്. അതും ഒപ്പം നൃത്തം ചെയ്യാൻ രണ്ട് പെണ്മക്കൾ കൂടിയുണ്ട് താനും. മക്കളായ …

Read More

അച്ഛന് ഷൂട്ടിങ്ങുമില്ല, മകന് സ്‌കൂളുമില്ല; സമയം ക്രിയാത്മകമാക്കി ബിജു മേനോൻ

കോവിഡ് കാലത്ത് വീട്ടിൽ ഇരിക്കുന്ന ബിജു മേനോനും മകനും തങ്ങളുടെ സമയം ക്രിയാത്മകമായി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയാണ് സംയുക്ത വർമ്മ. സർക്കാർ ടെക്നിക്കൽ സ്‌കൂളിൽ പഠിച്ചതിന്റെ നല്ല വശങ്ങളാണ് വീട്ടിലേക്ക് വേണ്ടിയുള്ള ചില തട്ടൽ മുട്ടൽ പണിയൊക്കെ ചെയ്യാൻ ബിജുവിനെ സഹായിക്കുന്നത് എന്ന് പറയാൻ സംയുക്തക്ക് അഭിമാനം. ‘സാൾട് മംഗോ ട്രീ’ എന്ന ചിത്രത്തിൽ സർക്കാർ സ്‌കൂളിൽ പഠിച്ച അരവിന്ദൻ എന്ന നിഷ്കളങ്കനെ അവതരിപ്പിച്ചത്. അന്ന് മകന് വേണ്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ എടുക്കാൻ പോയ അരവിന്ദൻ എന്ന കഥാപാത്രം താൻ പഠിച്ച …

Read More

കിംഗ് ഖാന്റെ മന്നത്ത് ഒറ്റപ്പെട്ടോ ?

ഷാരൂഖിന്റെ മുംബൈയിലെ വീടായ മന്നത്തിന് മുന്നില്‍ എപ്പോഴും ആള്‍ക്കൂട്ടമുണ്ടാകും. ഗേറ്റിന് മുന്നില്‍ ഷാരൂഖിനെ കാണാനായി കാത്തുനില്‍ക്കുന്നവര്‍ക്ക് മുന്നിലെത്തി അദ്ദേഹം കൈവീശും. എന്നാല്‍ രാജ്യം മുഴുവന്‍ ജനതാ കര്‍ഫ്യൂ പാലിച്ച ഞായറാഴിച്ച മന്നത്തിന് മുന്നിലെ റോഡ് ഒഴിഞ്ഞുകിടന്നു. ആരാധകരെത്തിയില്ല.

Read More

ചിത്രം “ആർ‌ആർ‌ആർ”: പോസ്റ്റർ പുറത്തിറങ്ങി

എസ്. എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആർ‌ആർ‌ആർ. ചിത്രത്തിൻറെ ടൈറ്റിൽ ലോഗോയും, മോഷൻ പോസ്റ്ററും റിലീസ് ചെയ്തു .വൻ താര നിരയാണ് ചിത്രത്തിലുള്ളത്. എൻ. ടി. രാമ റാവു ജൂനിയർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളായ അല്ലുരി സീതാരാമ രാജു, കൊമാരാം ഭീം എന്നിവരെ യഥാക്രമം ബ്രിട്ടീഷ് രാജിനും ഹൈദരാബാദിലെ നിസാമിനുമെതിരെ പോരാടിയ ഒരു സാങ്കൽപ്പിക കഥയാണിത്.

Read More

അവൻ മരുമകനല്ല….; വെളിപ്പെടുത്തലുമായി താര കല്യാണ്‍

  താര കല്യാണിന്റെ മകള്‍ സൗഭാഗ്യ അടുത്തിടെയാണ് വിവാഹിതയായത്. നര്‍ത്തകൻ കൂടിയായ അര്‍ജുൻ ആണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മകളുടെ വിവാഹം തനിക്ക് ഒരു സര്‍പ്രൈസ് ആയിരുന്നുവെന്ന് താര കല്യാണ്‍ പറയുന്നു. പ്രീഡിഗ്രി കാലത്ത് തന്റെയെടുത്ത് ഡാൻസ് പഠിപ്പിച്ച വിദ്യാര്‍ഥിയാണ് അര്‍ജുൻ. വിദ്യാര്‍‌ത്ഥികള്‍ ആരും എന്നെ ചോദ്യം ചെയ്യാറില്ല. ഒരു ദിവസം ഞാന്‍ വഴക്കു പറഞ്ഞപ്പോള്‍ അര്‍ജുന്‍ എന്നോട് തിരിച്ചു സംസാരിച്ചു. അന്ന് ഞാന്‍ അവനെ പ്രത്യേകമായി ശ്രദ്ധിക്കുകയും അവനെ വിളിച്ച് സംസാരിക്കുകയും ചെയ്‍ത് പിണക്കം മാറ്റി. എന്റെ വിദ്യാര്‍ത്ഥി …

Read More
error: Content is protected !!