കോവിഡ് 19: സിനിമാ സെന്‍സറിങ് നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി : കോവിഡ് 19 ഭീതിയെ തുടര്‍ന്ന് സിനിമാ സെന്‍സറിങ്ങും നിര്‍ത്തിവെച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 31 വരെ തിരുവനന്തപുരത്തേത് ഉള്‍പ്പെടെയുള്ള ഒന്‍പത് റീജിയണല്‍ ഓഫീസുകളും അടച്ചിടണമെന്ന് സി ബിഎഫ്‌ സി ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്‌. നിലവില്‍ സെന്‍സറിങ് നടന്ന് കൊണ്ടിരിക്കുന്നവ ഉള്‍പ്പെടെ ഉള്ള എല്ലാ ചിത്രങ്ങളുടെയും സ്‌ക്രീനിങ് നിര്‍ത്തിവെക്കാനാണ് നിര്‍ദേശം നൽകിയത്. ഓഫീസുകള്‍ പ്രവര്‍ത്തിക്കാത്ത സമയത്തും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സൂക്ഷ്മ പരിശോധനയും നടക്കുന്നതായിരിക്കും.

Read More

‘ക്ലീൻ U’ സർട്ടിഫിക്കറ്റോടെ സെൻസർ ബോർഡ് കടമ്പ കടന്ന് അയ്യപ്പപ്പനും കോശിയും

പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അയ്യപ്പനും കോശിയും സെൻസർ സർട്ടിഫിക്കേഷൻ പൂർത്തിയാക്കി റിലീസിനൊരുങ്ങുന്നു . അനാർക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. ക്ലീൻ U സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 7ന് പ്രദർശനത്തിന് എത്തും.കഴിഞ്ഞ ദിവസങ്ങളിലായി ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ടൈറ്റിൽ സോങ്ങും യൂട്യൂബിൽ വൺ പ്രതികരണമാണ് നേടിയിരിക്കുന്നത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജും …

Read More
error: Content is protected !!