കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായസംഭവനയുമായി കങ്കണയും

  രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന കൈമാറി ബോളിവുഡ് താര സുന്ദരി കങ്കണ റണാവതും. പ്രധാനമന്ത്രിയുടെ കെയർസ് ഫണ്ടിലേക്കാണ് താരം 25 ലക്ഷം രൂപ സഹായ സംഭാവനയായി നൽകിയത്. കങ്കണയുടെ സഹോദരി രംഗോലി ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം കങ്കണയുടെ അമ്മ ആശ തന്റെ ഒരു മാസത്തെ പെൻഷനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. നിലവിൽ രാജ്യത്തെ കോവിഡ് പ്രതിരോധ നിധിയിലേക്കായി അക്ഷയ് കുമാർ,അർജുൻ രാംപാൽ, കപിൽ ശർമ്മ,കാർത്തിക് ആര്യൻ തുടങ്ങി നിരവധി താരങ്ങൾ ഇതിനോടകം തന്നെ സംഭാവനയുമായെത്തിയിരുന്നു .

Read More

സിനിമ മേഖലയിലും ലോക്ഡൌണ്‍ പൂര്‍ണo

  കോറോണയുടെ പശ്ചാത്തലത്തില്‍ സിനിമ മേഖലയും പൂര്‍ണമായി നിര്‍ത്തി. പല രീതിയിലും നിയന്ത്രണങ്ങള്‍ രാജ്യത്ത് കര്‍ശനമാകുമ്പോള്‍ സിനിമകളുടെ സെന്‍സറിങ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സി.ബി.എഫ്.സി തീരുമാനിച്ചു. സി.ബി.എഫ്.സി ചെയര്‍മാന്‍ പ്രസൂന്‍ ജോഷിയാണ് ഉത്തരവിറക്കിയത്. നിലവില്‍ സെന്‍സറിങ് നടപടികള്‍ പുരോഗമിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിങ് നിര്‍ത്തിവെക്കാനും തീരുമാനമായി. എന്നാല്‍, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, സൂക്ഷ്മ പരിശോധന തുടങ്ങിയവക്ക് മുടക്കമുണ്ടാകില്ല. ഇത്തരം ജോലികള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതാണ്.

Read More

പേരക്കുട്ടിക്കൊപ്പം കര്‍ഫ്യൂ ആചരിക്കുന്ന ഫോട്ടോ പങ്കുവച്ച് നടനും സംവിധായകനുമായ ലാൽ

രാജ്യത്ത് കോവിഡ് 19 പടരുന്ന ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി മാര്‍ച്ച് 22 ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ജനതാ കര്‍ഫ്യൂവിന് ആഹ്വാനത്തെ ഏറ്റെടുത്തിരിക്കുകയാണ് നടനും സംവിധായകനുമായ ലാല്‍. ഇപ്പോള്‍ തന്നെ ഹോം കര്‍ഫ്യൂവിലാണ് അദ്ദേഹവും കുടുംബവും. പേരക്കുട്ടിക്കൊപ്പം കര്‍ഫ്യൂ ആചരിക്കുന്ന സ്വന്തം ഫോട്ടോ ലാല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. ‘ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ കെ ജോസഫ്’എന്നാണ് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. വിയറ്റ്നാം കോളനി എന്ന ചിത്രത്തില്‍ ഇന്നസെന്റ് പറയുന്ന ഡയലോഗാണിത്.

Read More

ബോളിവുഡ് ഗായിക ക​നി​ക ക​പൂ​റി​നെ​തി​രേ കേ​സ്

ല​ക്നോ: കൊറോണ വൈ​റ​സ് ​ബാ​ധി​ത​യാ​യ ബോ​ളി​വു​ഡ് ഗാ​യി​ക ക​നി​ക ക​പൂ​റി​നെ​തി​രേ ല​ക്നോ പോ​ലീ​സ്‌ കേ​സെ​ടു​ത്തു. കൊ​റോ​ണ വൈ​റ​സ് സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ഐ​സൊ​ലേ​റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടും അ​തി​നു ത​യാ​റാ​കാ​തെ പൊ​തു​സ്ഥ​ല​ത്ത് മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പെ​ട്ട​തി​നെതിരെയാണ് പോലീസ് കേ​സ്. പോ​ലീ​സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച്‌ ക​നി​ക​യ്ക്ക് ബ്രി​ട്ട​നി​ല്‍ ​നി​ന്ന് എ​ത്തി​യ​പ്പോ​ള്‍ ത​ന്നെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് ക​നി​ക ല​ണ്ട​നി​ല്‍​ നി​ന്നു ല​ക്നോ​വി​ല്‍ വരുന്നത്. കൊ​റോ​ണ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്നു ഗാ​യി​ക ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ലൂ​ടെ പങ്കുവച്ചത്. തുടർന്ന് ക​നി​ക​യെ ല​ക്നോ​വി​ലെ കിം​ഗ് ജോ​ര്‍​ജ് മെ​ഡി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ …

Read More

കോവിഡ് 19; നിരീക്ഷണത്തിൽ അമിതാഭ് ബച്ചൻ

കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന ഈ പശ്ചാത്തലത്തില്‍ ഹോം ക്വാറന്‍റൈന്‍ഡ് സ്റ്റാമ്പ് പതിപ്പിച്ച കൈയ്യുടെ ചിത്രം ട്വീറ്ററിൽ ഷെയർ ചെയ്തുകൊണ്ട് അമിതാഭ് ബച്ചന്‍. കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നവരുടെ കയ്യില്‍ ഹോം ക്വാറന്‍റൈൻഡ് സീൽ പതിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു എന്ന് കുറിച്ചുകൊണ്ടാണ് താരം ട്വീറ്റ് ചെയ്തത്. മുംബൈയിലെ വീട്ടിലാണ് അദ്ദേഹം നിരീക്ഷണത്തിലുള്ളത്. വോട്ടര്‍ മഷി പോലെ കൈയ്യില്‍ സീല്‍ കുത്തിയെന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. എല്ലാവരും സുരക്ഷിതമായിരിക്കാനും ജാഗ്രത പാലിക്കാനും അദ്ദേഹം പറയുന്നു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റുള്ളവരില്‍ നിന്ന് …

Read More
error: Content is protected !!