‘പൊലീസുകാര്‍ക്ക് സ്‌നേഹത്തിന്റെയും ആദരവിന്റെയും സല്യൂട്ട്’; റോഷന്‍ ആന്‍ഡ്രൂസ്

  കൊച്ചി: കൊവിഡ് പ്രതിരോധ പോരാട്ടങ്ങൾക്കയി ആരോഗ്യ പ്രവർത്തകരെപ്പോലെ അഹോരാത്രം സജീവമാകുന്ന പോലീസ് സേനയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”വേനല്‍ച്ചൂടിനെ പോലും വകവെക്കാതെ ജോലി ചെയ്യുന്ന പൊലീസുകാരെ കുറിച്ചും അവരുടെ ജീവനെക്കുറിച്ചും നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. ഡ്യൂട്ടിക്ക് ഇറങ്ങുന്ന പൊലീസുകാരനോട് പോകല്ലേ കൊറോണയാണെന്ന് വാവിട്ട് കരഞ്ഞ് പറയുന്ന കുഞ്ഞുമകളുടെ വീഡിയോ കണ്ടിരുന്നു. ആ അച്ഛന് തന്റെ ഉത്തരവാദിത്തം നിറവേറ്റിയേ മതിയാകൂ”. ”ഇങ്ങനെയാണ് ഓരോ പൊലീസുകാരനും ഈ ദിവസങ്ങളില്‍ നമുക്കായി ജോലി ചെയ്യുന്നത്. വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരിക്കുന്ന തനിക്ക്, …

Read More

നടന്‍ റിയാസ്ഖാന് നേരെ ആള്‍ക്കൂട്ട ആക്രമണവും ഭീക്ഷണിയും

  ലോക്ക് ഡൗണിനിടയിൽ വീടിന് മുന്നില്‍ കൂട്ടം കൂടി നിന്നവരോട് അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാന് നേരെ ആള്‍ക്കൂട്ട ആക്രമണവും ഭീക്ഷണിയും. ചെന്നൈ പനൈയൂരിലെ അദ്ദേഹത്തിന്റെ വീടിന് സമീപമാണ് സംഭവം. ഇക്കാര്യം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. കൊവിഡ് പശ്ചാത്തലത്തില്‍ നിലവിലെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചതോടെ ചെന്നൈ പനൈയൂരിലെ വീട്ടില്‍ കഴിയുകയായിരുന്നു റിയാസ് ഖാന്‍. അതിനിടെയായിരുന്നു സംഭവ വികാസങ്ങൾ. പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹം തന്റെ വീടിന്റെ മതിലിന് പുറത്ത് പത്തിലേറെപ്പേര്‍ കൂട്ടം കൂടി നിൽക്കുന്നത് കണ്ടു. തുടർന്ന് അവരോട് സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ …

Read More

മോഹൻലാലിനെതിരെ വ്യാജ പ്രചരണം; പ്രതിയെ പിടികൂടിയ കേരളാ പൊലീസിന് കയ്യടി

  തിരുവനന്തപുരം: നടൻ മോഹൻലാലിന് കോവിഡ് രോഗബാധയേറ്റതായി വ്യാജ പ്രചരണം നടത്തിയ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി സമീർ എന്നയാളെയാണ് പോലീസ് പിടികൂടിയത്. മോഹൻലാലിന്റെ സിനിമയിലെ ഒരു ദൃശ്യം ഉൾപ്പെടുത്തി ” മോഹൻലാൽ കൊറോണ ബാധിച്ച് അന്തരിച്ചു” എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണമാണ് പ്രതി നടത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ പിടികൂടിയ കാര്യം കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആണ് പങ്കുവെച്ചത്.

Read More

‘ഏലിയൻസ്’ താരം ജെയ് ബെനഡിക്ട് ഓർമ്മയായി

‘ഏലിയൻസ്’ സിനിമയിലൂടെ ശ്രദ്ധേയനായ താരം ജെയ് ബെനഡിക്ട് കൊവിഡ് ബാധിച്ച് മരിച്ചു. 68 വയസ്സായിരുന്നു . കോവിഡ് ബാധിച്ചതിനെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.1986 ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം ഏലിയൻസിലൂടെയാണ് ജെയ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ റസ്സ് ജോർദാൻ എന്ന കഥാപാത്രത്തെയാണ് ജെയ് അവതരിപ്പിച്ചത്. കാലിഫോർണിയയിൽ ജനിച്ച ജെയ് ജോർദ്ദാൻ കുടുംബത്തോടൊപ്പം കുട്ടിക്കാലത്ത് തന്നെ യൂറോപ്പിലേക്ക് കുടിയേറുകയായിരുന്നു.ഡാർക്ക് നൈറ്റ് റൈസസ് എന്ന ചിത്രത്തിലും ജെയ് വേഷമിട്ടിരുന്നു. നടിയായ ഫോബി സ്കോൾഫീൽഡാണ് ഭാര്യ. ലിയോപോൾഡ്, ഫ്രെഡ്ഡി എന്നിങ്ങനെ രണ്ട് കുട്ടികൾ ഇവർക്കുണ്ട്.

Read More

ലോക്ക് ഡൗൺ : കിങ്ങ് ഖാന്‍ വീണ്ടും മാതൃകയായി : ഓഫീസ് കെട്ടിടവും വിട്ടുനൽകി

രാജ്യത്തിനൊപ്പം കൊവിഡിനെതിരെ ശക്തമായി പോരാടാന്‍ ബോളിവുഡും സജീവമായി രംഗത്ത് . നിരവധി താരങ്ങളാണ് ഇതിനോടകം സാമ്പത്തിക സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്.ആദ്യം മുതൽ തന്നെ കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായിരുന്നു ബോളിവുഡിലെ ഷാരൂഖ് ഖാനും ഭാര്യയും. ഇപ്പോൾ ഇതാ മറ്റൊരു സഹായം കൂടി പ്രഖ്യാപിച്ചാണ് ദമ്പതികൾ വീണ്ടും മാതൃകയാകുകയാണ്. വീടിനോട് ചേര്‍ന്നുള്ള നാലുനില കെട്ടിടമായ തന്റെ ഓഫീസ് ക്വാറന്റ്റൈനിൽ കഴിയുന്നവര്‍ക്കായി വിട്ടുനല്കിയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വീണ്ടും രംഗത്തെത്തിയത്. ക്വാറന്റ്റൈനിൽ കഴിയുന്ന പ്രായമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിട്ടാണ് അദ്ദേഹം ഓഫീസ് കെട്ടിടം വിട്ടുനല്‍കിയിരിക്കുന്നത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഷാറൂഖിന്റെ …

Read More

കോവിഡ് പ്രതിസന്ധി; ജീവനക്കാർക്ക് സഹായധനവുമായി ടെലിഫിലിംസ് കമ്പനി ഉടമ

  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൌണ്‍ കർശനമാക്കിയതോടെ സാമ്പത്തികമായി പ്രതിസന്ധിയിലായ തന്റെ കമ്പനിയിലെ ജീവനക്കാർക്ക് സഹായ സംഭാവന വാഗ്ദാനം ചെയ്തിരിക്കുകയാണ് ടെലിവിഷൻ കമ്പനി ഉടമയായ ഏക്ത കപൂര്‍. നിലവിൽ സിനിമ, ടെലിവിഷൻ ചിത്രീകരണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. തന്റെ ഒരു വർഷത്തെ സാലറി പണമായ രണ്ടര കോടി രൂപയാണ് ജോലിക്കാർക്ക് ബാലാജി ടെലിഫിലിംസ് ഉടമയായ ഏക്ത കപൂര്‍ സഹായധനമായി നല്‍കുന്നത്..

Read More

സിനിമാപ്രവർത്തക യൂണിയന് സഹായസംഭവനയുമായി ലേഡി സൂപ്പർസ്റ്റാർ

  കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായ കോളിവുഡിലെ സിനിമാ ടെക്‌നീഷ്യന്‍സ് യൂണിയൻ തങ്ങളുടെ അംഗങ്ങൾ കത്ത് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമാപ്രവർത്തകർക്ക് സഹായ സഹകരങ്ങളുമായി ഒട്ടേറെ താരങ്ങളും പിന്നീട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തമിഴ്ലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഫെഫ്സി യൂണിയന് 20 ലക്ഷം രൂപ സഹായസംഭവന നൽകിയിരിക്കുകയാണ്. നേരത്തെ കമൽ ഹാസനും സംവിധായകൻ ശങ്കറും, ഉദയനിധി സ്റ്റാലിനും 10 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. സിനിമ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാൻ നേരത്തെ ശിവകുമാർ കുടുംബവും, ശിവകർത്തികേയനും, വിജയ് സേതുപതിയും പത്ത് ലക്ഷം രൂപ നൽകിയിരുന്നു. …

Read More

പിയാനോ പഠിക്കാൻ ഉള്ള ശ്രമവുമായി റിതിക്ക് റോഷൻ

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബോളിവുഡ് അഭിനേതാക്കളെ പുതിയ കാര്യങ്ങൾ പര്യവേക്ഷണം ചെയ്യാനും വീട്ടിലിരുന്ന് പുതിയ കഴിവുകൾ പഠിക്കാനും പ്രേരിപ്പിക്കുന്നു. താരങ്ങൾ ലോക്ക് ഡൗൺ ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നു. ഹൃത്വിക് റോഷൻ പിയാനോ വായിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

Read More

പ്രധാനമന്തിയുടെ പ്രസ്താവനയെ പരിഹസിച്ച് സംവിധായകൻ

  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക് ഡൌൺ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് രാവിലെ നടത്തിയ അഭിസംബോധനയിൽ ഞായറാഴ്ച രാത്രി ഒമ്പതിന് കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും പ്രകാശം തെളിയിക്കണമെന്ന് പ്രധാനമന്തി ആഹ്വാനം ചെയ്തു. എന്നാൽ പിന്നീട് ഇതിൽ വിമർശനവുമായി നിരവധിപേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ആഹ്വാനത്തെ പരിഹസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശിച്ചത്. ‘പുര കത്തുമ്പോള്‍ ടോര്‍ച്ച് അടിക്കുന്ന പരിപാടിയിറങ്ങിയിട്ടുണ്ട്’ എന്ന് പറഞ്ഞാണ് അദ്ദേഹം മോദിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുന്നത്. ലിജോയുടെ ഫേസ്ബുക് പോസ്റ്റ്: ”പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ …

Read More

കോവിഡ് ബാധ; പ്രശസ്ത അമേരിക്കൻ ഗായകൻ ആദം ഷ്ലേസിങ്കർ അന്തരിച്ചു

  പ്രശസ്ത അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ആദം ഷ്ലേസിങ്കർ അന്തരിച്ചു. 52 വയസ്സായിരുന്നു. കോവിഡ് രോഗബാധയേറ്റ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്നലെയാണ് മരണം സ്ഥിരീകരിച്ചത്. രോഗബാധയുണ്ടായതോടെ ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് രോഗം മൂർച്ഛിക്കുകയും ആരോഗ്യനില ഗുരുതരാവസ്ഥയിലേക്ക് മാറുകയുമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മരണം. ​ഗ്രാമി എമ്മി പുരസ്കാരമടക്കം നിരവധി പ്രശംസ പുരസ്‌കാരങ്ങൾ നേടിയ വ്യക്തികൂടിയായിരുന്നു അദ്ദേഹം. ഓസ്കർ, ​​ഗോൾഡൻ ​​​ഗ്ലോബ് പുരസ്കാരങ്ങൾക്ക് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

Read More
error: Content is protected !!