‘പൊലീസുകാര്‍ക്ക് സ്നേഹത്തിന്റെയും ആദരവിന്റെയും സല്യൂട്ട്’; റോഷന് ആന്‍ഡ്രൂസ്
കൊച്ചി: കൊവിഡ് പ്രതിരോധ പോരാട്ടങ്ങൾക്കയി ആരോഗ്യ പ്രവർത്തകരെപ്പോലെ അഹോരാത്രം സജീവമാകുന്ന പോലീസ് സേനയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് റോഷന് ആന്‍ഡ്രൂസ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”വേനല്‍ച്ചൂടിനെ പോലും വകവെക്കാതെ ജോലി ചെയ്യുന്ന പൊലീസുകാരെ കുറിച്ചും അവരുടെ ജീവനെക്കുറിച്ചും നമ്മള് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. ഡ്യൂട്ടിക്ക് ഇറങ്ങുന്ന പൊലീസുകാരനോട് പോകല്ലേ കൊറോണയാണെന്ന് വാവിട്ട് കരഞ്ഞ് പറയുന്ന കുഞ്ഞുമകളുടെ വീഡിയോ കണ്ടിരുന്നു. ആ അച്ഛന് തന്റെ ഉത്തരവാദിത്തം നിറവേറ്റിയേ മതിയാകൂ”. ”ഇങ്ങനെയാണ് ഓരോ പൊലീസുകാരനും ഈ ദിവസങ്ങളില്‍ നമുക്കായി ജോലി ചെയ്യുന്നത്. വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരിക്കുന്ന തനിക്ക്, …
Read More