ആരാധകരോട് സുരക്ഷാ മുന്നറിയിപ്പ് നൽകി പൃഥ്വിരാജ്
കൊറോണ പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ സുരക്ഷിതരായിട്ട് ഇരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന് പൃഥ്വിരാജിന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഇത് ദുഷ്കരമായ സമയമാണ്. കൂട്ടായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയമെന്നും പൃഥിയുടെ കുറിപ്പില്‍ പറയുന്നു.ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ബ്ലെസ്സിയും അണിയറപ്രവർത്തകരും പൃഥ്വിരാജും ജോർദാനിൽ ആണ്. കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ആടുജീവിതത്തിൽ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അൽ ബലൂഷി ജോർദാനിലെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് വാർത്ത പുറത്തുവന്നതിനെത്തുടർന്ന് പൃഥ്വിയും കൂട്ടരും സുരക്ഷിതരല്ലേയെന്ന ആശങ്ക നിരവധി ആരാധകർ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇത്തരമൊരു പോസ്റ്റ് പൃഥ്വി …
Read More