കൊറോണ വൈറസ് : ധനുഷ് 15 ലക്ഷം രൂപ ധനസഹായം ഫെഫ്സി യൂണിയന് നൽകി

  കൊറോണ വൈറസ് പടർന്നുപിടിച്ചതിനെത്തുടർന്ന്, വൈറസിൻറെ ഒഴുക്ക് തടയുന്നതിന് ആളുകൾ വീടിനകത്ത് തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വ്യവസായം അടച്ചുപൂട്ടിയതിനാൽ വരുമാനമില്ലാതെ തങ്ങൾ കുഴപ്പത്തിലാണെന്ന് തമിഴ് സിനിമാ ടെക്‌നീഷ്യന്‍സ് യൂണിയൻ അംഗങ്ങൾ കത്ത് നൽകിയിരുന്നു. ഇതിനെത്തുടർന്ന് തമിഴ് സൂപ്പർ താരം ധനുഷ് 15 ലക്ഷം രൂപ ഫെഫ്സി യൂണിയന് നൽകി.കമൽ ഹാസനും സംവിധായകൻ ശങ്കറും 10 ലക്ഷം രൂപ വീതം സംഭാവന നൽകുകയും ചെയ്തു.

Read More

ധനുഷ് വീണ്ടും ബോളിവുഡിലേക്ക്

തമിഴ് നടൻ ധനുഷ് വീണ്ടും ബോളിവുഡിലേക്ക്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ആഡ്രംഗി രേ എന്ന ചിത്രത്തിലാണ് ധനുഷ് നായകനാകുന്നത്. സാറ അലി ഖാനാണ് ധനുഷിന്റെ നായികയായി ചിത്രത്തില്‍ അഭിനയിക്കുന്നത് . ദേശീയ പുരസ്‌കാര ജേതാവായ ഹിമാന്‍ഷു ശര്‍മ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ. ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രാഞ്ജന എന്ന ചിത്രത്തിന് ശേഷം ധനുഷ് നായകനാകുന്ന ബോളിവുഡ് ചിത്രമാണ് ഇത് . രാഞ്ജനയിൽ സോനം കപൂറായിരുന്നു ധനുഷിന്റെ നായിക. ലൗ ആജ് …

Read More

അമല പോളും വിജയ്‍യും വിവാഹമോചിതരാകാന്‍ കാരണം നടൻ ധനുഷ് ; വെളിപ്പെടുത്തലുമായി വിജയ്‍യുടെ പിതാവ്

നടി അമല പോളും സംവിധായകന്‍ വിജയ്‌യും വിവാഹമോചിതരാകാന്‍ കാരണം നടൻ ധനുഷാണെന്ന് വിജയ്‌യുടെ പിതാവ് എഎല്‍ അഴകപ്പന്‍ വെളിപ്പെടുത്തി. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിന‌് നല്‍കിയ അഭിമുഖത്തിലാണ് അഴകപ്പന്റെ വെളിപ്പെടുത്തൽ. വിജയ്‌യുമായുള്ള വിവാഹശേഷം ഇനി അഭിനയിക്കുന്നില്ലെന്ന് അമല പോള്‍ തീരുമാനിച്ചിരുന്നു. എന്നാൽ, അഭിനയത്തിലേക്ക് തിരികെ വരാന്‍ ധനുഷ് അമലയെ നിർബന്ധിക്കുകയായിരുന്നുവെന്ന് അഴകപ്പൻ പറഞ്ഞു. ധനുഷ് നിര്‍മിച്ച ‘അമ്മ കണക്ക്’ എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് ധനുഷ് അമല പോളിനെ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് അമല അഭിനയിക്കാന്‍ …

Read More
error: Content is protected !!