വൈറസിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ക്കെതിരെ ആള്‍ക്കാരെ തിരിക്കുകയാണ് ചെയ്യുന്നത്..; ട്രംപിന് മറുപടിയുമായി ഹോളിവുഡ് താരം

കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ ഹോളിവുഡ് നടൻ മാര്‍ക് റുഫല്ലോ രംഗത്ത് വന്നിരിക്കുകയാണ്. വൈറസിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ക്കെതിരെ ആള്‍ക്കാരെ തിരിക്കുകയാണ് ചെയ്യുന്നത്. അശാസ്‍ത്രീയമായ ഇത്തരം രാഷ്‍ട്രീയ പ്രസ്‍താവനകള്‍ നിങ്ങളുടെ ആള്‍ക്കാരെ സ്വാധീനിക്കുമെന്നും അവര്‍ ആക്രമണ മനോഭാവം പ്രകടിപ്പിക്കുമെന്നും മാര്‍ക് റുഫല്ലോ പറയുന്നു. ട്രംപിന്റെ പ്രസ്‍താവനയ്‍ക്ക് എതിരെ വ്യാപകമായ വിമർശനവും ഉയർന്നിരുന്നു.

Read More
error: Content is protected !!