ദുല്‍ഖര്‍ സല്‍മാനെ നേരിട്ട് കാണാൻ കാത്തുനിന്ന ആരാധിക; കണ്ടപ്പോൾ പിന്നെ കരച്ചിലായി

ദുല്‍ഖര്‍ സല്‍മാനെ നേരിട്ട് കണ്ടതിന്റെ ഷോക്കില്‍ കരയുന്ന ആരാധികയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലായിരിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലാണ് അത് സംഭവിച്ചത്. പ്രചാരണപരിപാടികള്‍ക്കായി ദുബായ് ക്ലബ് എഫ് എമ്മില്‍് എത്തിയ ദുല്‍ഖറിനെ കാണാന് ഒരു ആരാധിക കാത്തുനിന്നു. പ്രിയ താരം എത്തിയപ്പോഴാകട്ടെ അവര്‍ക്ക് കരച്ചില്‍ അടക്കാനായില്ല. ദുല്‍ഖര്‍ ആരാധികയെ സ്‌നേഹപൂര്‍വം ചേര്‍ത്ത് പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ …

Read More

“വരനെ ആവശ്യമുണ്ട്” ട്രെയ്‌ലർ ഇന്നെത്തുന്നു

ദുൽഖർ സൽമാൻ നായകനാവുന്ന “വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. സംവിധായകൻ പ്രിയദർശൻറെ മകൾ കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക . സുരേഷ് ഗോപി, ശോഭന, ഉർവശി,കെ പി എ സി ലളിത, മേജർ രവി,ലാലു അലക്സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ശോഭനയും, സുരേഷ്‌ ഗോപിയും ഒരിടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട് …

Read More
error: Content is protected !!