മോഹൻലാലിനെതിരെ വ്യാജ പ്രചരണം; പ്രതിയെ പിടികൂടിയ കേരളാ പൊലീസിന് കയ്യടി

  തിരുവനന്തപുരം: നടൻ മോഹൻലാലിന് കോവിഡ് രോഗബാധയേറ്റതായി വ്യാജ പ്രചരണം നടത്തിയ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി സമീർ എന്നയാളെയാണ് പോലീസ് പിടികൂടിയത്. മോഹൻലാലിന്റെ സിനിമയിലെ ഒരു ദൃശ്യം ഉൾപ്പെടുത്തി ” മോഹൻലാൽ കൊറോണ ബാധിച്ച് അന്തരിച്ചു” എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണമാണ് പ്രതി നടത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ പിടികൂടിയ കാര്യം കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആണ് പങ്കുവെച്ചത്.

Read More

ചിത്രം “ആർ‌ആർ‌ആർ”: പോസ്റ്റർ പുറത്തിറങ്ങി

എസ്. എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആർ‌ആർ‌ആർ. ചിത്രത്തിൻറെ ടൈറ്റിൽ ലോഗോയും, മോഷൻ പോസ്റ്ററും റിലീസ് ചെയ്തു .വൻ താര നിരയാണ് ചിത്രത്തിലുള്ളത്. എൻ. ടി. രാമ റാവു ജൂനിയർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളായ അല്ലുരി സീതാരാമ രാജു, കൊമാരാം ഭീം എന്നിവരെ യഥാക്രമം ബ്രിട്ടീഷ് രാജിനും ഹൈദരാബാദിലെ നിസാമിനുമെതിരെ പോരാടിയ ഒരു സാങ്കൽപ്പിക കഥയാണിത്.

Read More

അവൻ മരുമകനല്ല….; വെളിപ്പെടുത്തലുമായി താര കല്യാണ്‍

  താര കല്യാണിന്റെ മകള്‍ സൗഭാഗ്യ അടുത്തിടെയാണ് വിവാഹിതയായത്. നര്‍ത്തകൻ കൂടിയായ അര്‍ജുൻ ആണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മകളുടെ വിവാഹം തനിക്ക് ഒരു സര്‍പ്രൈസ് ആയിരുന്നുവെന്ന് താര കല്യാണ്‍ പറയുന്നു. പ്രീഡിഗ്രി കാലത്ത് തന്റെയെടുത്ത് ഡാൻസ് പഠിപ്പിച്ച വിദ്യാര്‍ഥിയാണ് അര്‍ജുൻ. വിദ്യാര്‍‌ത്ഥികള്‍ ആരും എന്നെ ചോദ്യം ചെയ്യാറില്ല. ഒരു ദിവസം ഞാന്‍ വഴക്കു പറഞ്ഞപ്പോള്‍ അര്‍ജുന്‍ എന്നോട് തിരിച്ചു സംസാരിച്ചു. അന്ന് ഞാന്‍ അവനെ പ്രത്യേകമായി ശ്രദ്ധിക്കുകയും അവനെ വിളിച്ച് സംസാരിക്കുകയും ചെയ്‍ത് പിണക്കം മാറ്റി. എന്റെ വിദ്യാര്‍ത്ഥി …

Read More

പുതിയ ഫോട്ടോഷൂട്ടുമായി ഭാവന; വൈറലായി ചിത്രങ്ങൾ

  കന്നട ചിത്രങ്ങളില്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍ മലയാളത്തിന്‍റെ സ്വന്തം താരം ഭാവന. ഇതിനിടയില്‍ തന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ താരം മറക്കാറില്ല. അതെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. പൂക്കളുളള മഞ്ഞ നിറത്തിലുളള കുര്‍ത്തയില്‍ മാലാഖയെപ്പോലെ അതീവ സുന്ദരിയായിട്ടാണ് ഭാവന പ്രത്യക്ഷപ്പെടുന്നത്.ചിത്രങ്ങൾ കാണാം   View this post on Instagram Some pics are always special 🌼-Part 4 #Bhavana #Bhavanamenon A post shared by Bhavs 🧚🏻‍♀️ (@bhavanaofficial) on Mar 13, 2020 at 7:50pm …

Read More

സൈബർ ആക്രമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകികൊണ്ട് ആര്യ..

സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണത്തിന്റെ മുന്നറിയിപ്പിമായി ആര്യ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആര്യ ഈ മുന്നറിയിപ്പ് നൽകുന്നത്. ‘നമ്മുടെ സംസ്ഥാന സൈബര്‍ സെല്‍ വളരെ ശക്തമാണ്. നമ്മള്‍ അതില്‍ വിശ്വസിക്കുന്നു’, എന്നാണ് ആര്യയുടെ കുറിപ്പ്. ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമുള്ള ആര്യയുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ് ആണിത്. എന്നാല്‍ ഈ പോസ്റ്റിന് താഴെയും ഒരു വിഭാഗം പരിഹാസ കമന്റുകളുമായി എത്തിയിട്ടുണ്ട് വിമർശകർ.

Read More

‘പ്രിയം’ ചിത്രത്തിലെ നായികയുടെ ഫോട്ടോസ് വൈറൽ

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ സൂപ്പർഹിറ്റ് മലയാള ചിത്രം പ്രിയത്തിലെ നായികയെ ഒരിക്കലും മറക്കാൻ വഴിയില്ല. കുട്ടികൾക്കൊപ്പം കുറുമ്പുക്കാട്ടി പ്രേക്ഷക ഹൃദയം കീഴടക്കിയ ഈ നായികയാണ് ദീപ നായർ. പ്രിയത്തിൽ അഭിനയിച്ചതിന് ശേഷം പിന്നീട് ദീപയെ ആരും കണ്ടിട്ടില്ല. വിവാഹത്തോടെ പ്രിയ സിനിമരംഗം വിടുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ഇഷ്ട നായികയായ പ്രിയ പ്രേഷകർക്ക് മുന്നിൽ വീണ്ടും വന്നിരിക്കുകയാണ്. പക്ഷേ അത് വെള്ളിത്തിരയിലല്ല, സോഷ്യൽ മീഡിയയിലാണ്. ദീപയുടെ പുതിയ ചിത്രങ്ങൾ ഇതിനോടകം തന്നെ തരംഗമായി.  

Read More

‘ട്രാൻസ് ‘ പുതിയ സ്റ്റിൽ റിലീസ്

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ട്രാൻസ്. ഈ ചിത്രത്തിൽ ഫഹദും, നസ്രിയയും ആണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. അമല്‍ നീരദ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രം നിർമിച്ചത്. ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. നവാഗതനായ ജാക്‌സണ്‍ വിജയന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം രചിച്ചത്.

Read More

വിലക്ക് ലംഘിച്ച സിഐടിയുക്കാർക്ക് മമ്ത മോഹൻദാസ് കൊടുത്ത പണി

കോവിഡ് 19 പടരുന്ന സമയത്ത് വിദേശത്തുനിന്ന് നാട്ടിലേക്ക് യാത്ര ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തിൽ നടി മമത മോഹൻദാസ് ഹോം ഐസലേഷനില്‍ .കൊറോണ ലക്ഷണങ്ങൾ ഇല്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസം എങ്കിലും നിര്‍ബന്ധമായും ഹോം ഐസലോഷനില്‍ കഴിയണം.

Read More

കൊറോണ കാലത്ത് കുളിക്കാതെയും വസ്ത്രം മാറാതെയും ഗായിക

ലോകമാകെ കൊറോണ വൈറസ് പിടി മുറുകിയിരിക്കുകയാണ്, നിരവധി സെലിബ്രിറ്റികളും നിരീക്ഷണത്തിലാണ് ഇപ്പോഴും. ചില വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് നിരീക്ഷണത്തിൽ കഴിയുന്ന ഗായിക മെലെ സിറസ്. ക്വാറന്റീനില്‍ കഴിയുന്ന താന്‍ അഞ്ച് ദിവസമായി കുളിക്കുകയോ, വസ്ത്രങ്ങള്‍ മാറുകയോ ചെയ്തിട്ടില്ലെന്ന് ഗായിക പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഷെയർ ചെയ്ത വീഡിയോയിലൂടെ ആണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. മാത്രമല്ല അടുത്തൊന്നും കുളിക്കാന്‍ പ്ലാന്‍ ഇല്ലെന്നും ഗായിക പറയുകയാണ്. താരത്തിന്റെ വിഡിയോക്ക് താഴെ നിരവധി പേരാണ് കൊറോണ കാലത്ത് വൃത്തിയായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

Read More

അശ്‌ളീല വീഡിയോ പുറത്ത് വിടുമെന്ന് യുവാവിന്റെ ഭീഷണി; ഫോട്ടോ പുറത്ത് വിട്ട് പ്രമുഖ നടി

അശ്ലീലദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് നമിത. ഇന്‍സ്റ്റാഗ്രാമിലൂടെ അയാളുടെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ടാണ് നമിത രംഗത്ത് വന്നത്.താരത്തിന് പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Read More
error: Content is protected !!