രജനീകാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു
ചെന്നൈ : രാജ്യത്ത് കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ‘ജനതാകര്‍ഫ്യൂ’ വിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് നടന് രജനീകാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തിരിക്കുകയാണ്. വീഡിയോയില്‍ കൊറോണയെ സംബന്ധിച്ചുള്ള ചില തെറ്റായ കാര്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീഡിയോ നീക്കം ചെയ്തത്, വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ 14 മണിക്കൂര്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്ന് വീഡിയോയില്‍ താരം പറഞ്ഞിരുന്നു. വസ്തുതാപരമായി ഈ വിവരം തെറ്റാണ്. തെറ്റായ വിവരം ഷെയർ ചെയ്തത് ട്വിറ്ററിന്റെ നിയമം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് രജനിയുടെ വീഡിയോ നീക്കം …
Read More