‘ട്രാൻസ് ‘ പുതിയ സ്റ്റിൽ റിലീസ്

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ട്രാൻസ്. ഈ ചിത്രത്തിൽ ഫഹദും, നസ്രിയയും ആണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. അമല്‍ നീരദ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രം നിർമിച്ചത്. ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. നവാഗതനായ ജാക്‌സണ്‍ വിജയന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം രചിച്ചത്.

Read More

നായകവേഷം വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ഫഹദ്

മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങളുമായി മുന്നേറുന്ന മികച്ച നടനാണ് ഫഹദ് ഫാസില്‍. ഏറ്റെടുക്കാറുളള എല്ലാ കഥാപാത്രങ്ങളും ഫഹദ് മികവുറ്റതാക്കാറുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയില്‍ താരപദവി സ്ഥാനം ഒരു പരിധിവരെ അവസാനിച്ചിരിക്കുന്നുവെന്ന് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. താരപദവിയെ കണക്കാക്കിയല്ല താന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും നായകവേഷം വേണമെന്ന് നിര്‍ബന്ധമില്ലെന്നും ഫഹദ് പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്. , എല്ലാവരും എല്ലാത്തരം റോളുകളും ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഒരു സ്റ്റാര്‍ അത്തരം റോളുകള്‍ ചെയ്യുമ്പോഴാണ് അത് മറ്റൊരു തലത്തിലേക്ക് എത്തുന്നതെന്ന് എനിക്ക് …

Read More

മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുകയാണെന്ന് അൻവർ റഷീദ്

മലയാളത്തിലെ മികച്ച സംവിധായകൻമാരിൽ ഒരാളാണ് അന്‍വര്‍ റഷീദ്. മമ്മൂട്ടിയുടെ രാജമാണിക്യത്തിലൂടെ സിനിമാരംഗത്ത് പ്രവേശിച്ച സംവിധായകന്‍ ആദ്യ ചിത്രത്തിലൂടെ തന്നെ പേരെടുത്തു. മമ്മൂട്ടിക്കൊപ്പം അന്‍വര്‍ റഷീദിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയായിരുന്നു അത്. രാജമാണിക്യത്തിന് പിന്നാലെ അണ്ണന്‍തമ്പി, ഛോട്ടാ മുംബൈ, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളും സംവിധായകന്റെതായി പുറത്തിറങ്ങിയിരുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു ഫീച്ചര്‍ ഫിലിമുമായി അന്‍വര്‍ റഷീദ് എത്തുന്നത്. ഫഹദ് ഫാസിലും നസ്രിയയും വീണ്ടുമൊന്നിച്ച ട്രാന്‍സ് റിലീസിങ്ങിനൊരുങ്ങുകയാണ്. സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുകയാണെന്ന് സംവിധായകന്‍ ഇപ്പോൾ തുറന്നുപറഞ്ഞിരുന്നു. ദ ഹിന്ദുവിന് …

Read More

കുമ്പളങ്ങിയിലെ ആ രംഗത്തിന് പിന്നിൽ ഫഹദിന്റെ ഭാവന; ഉണ്ണിമായയുടെ വെളിപ്പെടുത്തൽ

അഞ്ചാം പാതിരയിലെ കാതറീന്‍ മരിയ എന്ന കഥാപാത്രത്തെ എല്ലാവര്ക്കും ഓർമ്മയുണ്ടാവും. ഉണ്ണിമായ എന്ന നടിയാണ് ആ കഥാപാത്രം അവതരിപ്പിച്ചത്. സ്‌ക്രിപ്റ്റ് റൈറ്റര്‍ ശ്യാം പുഷ്‌കരന്റെ ഭാര്യയാണ് ഉണ്ണിമായ. ആര്‍ക്കിടെക്റ്റും ഇന്റീരിയര്‍ ഡിസൈനറുമായ അവർ മഹേഷിന്റെ പ്രതികാരം, അഞ്ച് സുന്ദരികള്‍ എന്ന ചിത്രങ്ങളില്‍ സഹസംവിധായകയായും ജോലി ചെയ്തിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തില്‍ സാറ എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച താരം,കുമ്പളങ്ങി നൈറ്റ്സിലെ സഹസംവിധായികയുമായി പ്രവർത്തിച്ചിട്ടുണ്ട്. ഉണ്ണിമായ സിനിമയിലെ രസകരമായ ചില കാര്യങ്ങള്‍ ഇപ്പോൾ പങ്കുവയ്ക്കുയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.   കുമ്പളങ്ങി …

Read More
error: Content is protected !!