ചിത്രം മികച്ചതായിട്ടും കാണാൻ ആളില്ലാത്തതിന്റെ വിഷമത്തിൽ നീരജ് മാധവ്
ഏറെ കാലമായി നീരജ് മാധവിനെ സിനിമകളിലൊന്നും കാണാനില്ലായിരുന്നു. ഒരു ഹിന്ദി വെബ് സീരിസില്‍ അഭിനയിക്കാന്‍ പോയതായിരുന്നു താരം. കാലങ്ങള്‍ക്ക് ശേഷം ഗൗതമന്റെ രഥം എന്ന സിനിമയിലൂടെ നീരജ് നായകനായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തി. കഴിഞ്ഞ ആഴ്ച തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് നല്ല റിവ്യു ആയിരുന്നു ലഭിച്ചിരുന്നത്. കിച്ചാപ്പൂസ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിച്ച് ആനന്ദ് മേനോന് സംവിധാനം ചെയ്ത സിനിമയാണിത്. പ്രദർശനം സംബന്ധിച്ച് വിഷമം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നീരജ് മാധവിപ്പോള്. ഫേസ്ബുക്കിലൂടെ വിഷമത്തോടെ ഒരു കുറിപ്പാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഏറെ …
Read More