സുരേഷ് ഗോപിക്ക് വരവേല്‍പ്പ് നല്‍കി മകന്‍ ഗോകുല്‍ സുരേഷ്

സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്‌. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമയില്‍ മേജര്‍ ഉണ്ണികൃഷ്ണനായിട്ടാണ് നടന്‍ എത്തുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമായെന്ന് സിനിമ കണ്ടവരില്‍ അധികപേരും അഭിപ്രായപ്പെട്ടിരുന്നു. മുന്‍കോപവും പരിഭ്രമവും നാണവും കലര്‍ന്ന മധ്യവയസ്‌കനായ കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. സിനിമ മുന്നേറുന്നതിനിടെ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരിക്കുന്നു. വെല്‍ക്കം ബാക്ക് എസ്ജി എന്ന് കുറിച്ചുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്. ഒപ്പം വരനെ ആവശ്യമുണ്ട് സിനിമയിലെ ഒരു ഫോട്ടോയും ഗോകുൽ പങ്കുവെച്ചിരിക്കുന്നു. ശോഭനയാണ് …

Read More
error: Content is protected !!