പോലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണ് എന്ന് പരാതിയുമായി കമൽഹാസൻ

ഇന്ത്യന്‍- 2 ചിത്രീകരണത്തിനിടയിൽ നടന്ന അപകടരംഗം പുനരാവിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ടപ്പോൾ പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് നടൻ കമല്‍ഹാസന്‍ പരാതി നൽകി. പരാതിയുമായി നടന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യന്‍- 2 ചിത്രത്തിന്റെ ഷൂട്ടിങിനിടെ ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാന്‍ എത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മ്മാണസഹായി മധു എന്നിവര്‍ ആണ് മരണമടഞ്ഞത്.

Read More

രംഗോലി വീണ്ടും വിവാദത്തിൽ ഇടംനേടിയിരിക്കുന്നു,

അഭിനയത്തിലൂടെയല്ല, കങ്കണക്ക് വേണ്ടി സമൂഹമാധ്യമത്തിലൂടെ പ്രചാരണം നടത്തിയും വിവാദവിഷയങ്ങളില്‍ പ്രതികരിച്ചുമാണ് രംഗോലിയും വാര്‍ത്തകളിലിടം നേടിയത്. എന്നാൽ ഇപ്പോ ഹൃത്വിക് റോഷനൊപ്പമുള്ള പഴയ ചിത്രം ഷെയർ ചെയ്‌തിരിക്കുകയാണ് താരം. ”നോക്കൂ ഈ പപ്പൂജിയെ, എന്റെ സഹോദരിയുടെ ഗുഡ് ബുക്കില്‍ ഇടംപിടിക്കാനായി എപ്പോഴും എന്നെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പറയുന്നു നിങ്ങള്‍ എനിക്ക് ആരാണ്” എന്നാണ് ട്വിറ്ററില്‍ ചിത്രത്തോടൊപ്പം രംഗോലി എഴുതിയിരിക്കുന്നത്. നിരവധി കമന്റുകളാണ് ട്വീറ്റിന് ലഭിച്ചത്. ഹൃത്വിക്കിനൊപ്പം നില്‍ക്കുന്ന ആ ഭീകരി ആരാണ്?, ഇങ്ങനെയൊക്കെ പറഞ്ഞ് കങ്കണ എന്ന നല്ല നടിയുടെ ഇമേജ് നശിപ്പിക്കരുത് …

Read More

വിഷ്ണു വിശാലും ജ്വാല ഗുട്ടയും പ്രണയത്തിൽ ; ഇരുവരുമൊത്തുള്ള പുതിയ വീഡിയോ പുറത്ത്

  രാക്ഷസന്റെ വിജയത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിഷ്ണു വിശാല്‍. വിഷ്ണു ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തതോടെ പോസ്റ്റ് തരംഗമായി. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങി. ഇക്കാര്യം ശരിവെച്ച് പിന്നീട് ജ്വാല ഗുട്ട തന്നെ രംഗത്തെത്തിയിരുന്നു. വിഷ്ണു വിശാലുമായുളള ബന്ധം സീരിയസാണെന്ന് ജ്വാല ഗുട്ട ഒരഭിമുഖത്തില്‍ തുറന്നു പറഞ്ഞു . ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമെന്നും നടി പറഞ്ഞു. ജ്വാലയെ വര്‍ഷങ്ങളായി എനിക്കറിയാമെന്നും. ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് …

Read More

അരുണ്‍ കുര്യനൊപ്പം ‘സേവ് ദ ഡേറ്റ്’ ചിത്രം പങ്കുവെച്ച് ശാന്തി ബാലചന്ദ്രന്‍

‘തരംഗം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പരിചയപ്പെട്ട നടിയാണ് ശാന്തി ബാലചന്ദ്രന്‍. ‘രണ്ടുപേര്‍’, ‘ജല്ലിക്കെട്ട്’ എന്നീ സിനിമകളിലും ശാന്തി വേഷങ്ങള്‍ ചെയ്തു. ‘ആനന്ദം’ എന്ന സിനിയമിലൂടെ ശ്രദ്ധേയനായ നടന്‍ അരുണ്‍ കുര്യനൊപ്പം ശാന്തി പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘സേവ് ദ ഡേറ്റ്’ എന്ന ഹാഷ്ടാഗിലാണ് നടി ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ നിരവധി ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. എന്നാല്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന പുതിയ സിനിമയുടെ റീലീസ് തീയതിയായ ഫെബ്രുവരി 21ആണ് …

Read More
error: Content is protected !!