സുഹൃത്തിന്റെ തോളിൽ തല ചായ്ച്ചുറങ്ങുന്ന താരം, പഴയകാല ചിത്രം പങ്കുവെച്ച് ഹരീഷ് കണാരൻ

മിമിക്രി വേദിയിലൂടെ തിളങ്ങി പിന്നീട് സിനിമയിൽ ഒന്നിച്ചെത്തിയ താരങ്ങളാണ് ഹരീഷ് കണാരനും നിർമൽ പാലാഴിയും. ഇരുവരുമൊത്തുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ്‌ ഹരീഷ് കണാരൻ. ‘സംഭവം ഞങ്ങള് തടിയന്മാരാ, പക്ഷേ ഓർമകൾക്ക് ഒരുപാട് ദാരിദ്ര്യം ഉണ്ട്. പച്ച പിടിക്കാൻ ഉള്ള ഓട്ടത്തിൽ’. ചിത്രത്തിനുള്ള ഹരീഷിന്റെ അടിക്കുറിപ്പ് ഇതാണ്. ഒരു ട്രെയിൻ യാത്രയ്ക്കിടെ എടുത്ത ചിത്രമാണിത്. നിർമൽ പാലാഴിയുടെ തോളിൽ തല ചായ്ച്ചുറങ്ങുന്ന ഹരീഷിനെ ചിത്രത്തിൽ കാണാം. കോഴിക്കോടന്‍ ഭാഷയിലൂടെ അനായാസം കോമഡി കൈകാര്യം ചെയ്യുന്ന മലയാള സിനിമയിലെ ഒരു മികച്ച ഹാസ്യതാരമാണ് ഹരീഷ് കണാരന്‍. …

Read More
error: Content is protected !!