റിലീസിനൊരുങ്ങി ‘മുലൻ’; റിലീസ് തീയതി പ്രഖ്യാപിച്ചു

  ഹോളിവുഡിൽ നിന്നും വരുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രമാണ് ‘മുലൻ’. ചൈനീസ് നാടോടിക്കഥയായ “ദി ബല്ലാഡ് ഓഫ് മുലാൻ” അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ചിത്രത്തിൻറെ റിലീസ് തീയതി മാറ്റിയിരുന്നു. ചിത്രം ജൂലൈ 24ന് പ്രദർശനത്തിന് എത്തും. ഡോണി യെൻ, ജേസൺ സ്കോട്ട് ലീ, യോസൻ ആൻ, ഗോങ് ലി, ജെറ്റ് ലി, ലിയു യിഫി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിക്ക് ജാഫ, അമണ്ട സിൽവർ, ലോറൻ ഹൈനെക്, എലിസബത്ത് മാർട്ടിൻ എന്നിവരുടെ തിരക്കഥയിൽ നിക്കി കാരോ ആണ് ചിത്രം …

Read More

കൊറോണ ബാധിച്ച് ഒരു ഹോളിവുഡ് നടൻ മരിച്ചു

കൊറോണ രോഗം ബാധിച്ച് ഹോളിവുഡ് നടൻ മാര്‍ക്ക് ബ്ലം അന്തരിച്ചു. 69 വയസ്സായിരുന്നു. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നാടകരംഗത്തിലൂടെ സിനിമയിലടക്കം എത്തി ശ്രദ്ധ നേടിയ നടനാണ് മാര്‍ക്ക് ബ്ലം. ടോണി എന്ന നാടകകൃത്തും കൊറോണ ബാധിച്ച് മരിച്ചിരുന്നു. നാടകരംഗത്തൂടെയാണ് മാര്‍ക്ക് ബ്ലം അഭിനയലോകത്ത് എത്തുന്നത്. ഡെസ്‍പരേറ്റിലി സീക്കിംഗ് സൂസണ്‍, ബ്ലൈൻഡ് ഡേറ്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഇരുപത്തിയഞ്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Read More

ഹോളിവുഡ് ചിത്രം ‘ടോപ് ഗൺ: മാവെറിക്ക്’ ; പുതിയ സ്റ്റിൽ പുറത്തിറങ്ങി

  ‘ടോപ് ഗൺ’ സിനിമയുടെ രണ്ടാം ഭാഗം ‘ടോപ് ഗൺ: മാവെറിക്ക്’ന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.ട്രോൺ ലെഗസി, ഒബ്ലിവിയോൺ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജോസഫ് കൊസിൻസ്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈൽസ് ടെല്ലെർ, വാൽ കില്‍മെർ, ജെന്നിഫർ കോണെല്ലി, ഗ്ലെൻ പവൽ, എഡ് ഹാരിസ് എന്നിവർ മറ്റുകഥാപാത്രങ്ങളാകുന്നു. ഹാൻസ് സിമ്മറും ഹാരോൾഡ് ഫാൾടെർമെയെറുമാണ് സംഗീതം.

Read More

ഹോളിവുഡ് മൂവി ‘ബ്ലാക്ക് വിഡോ’ ന്യൂ സ്റ്റിൽ

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സൂപ്പർ ഹീറോ സിനിമകൾ നിർമിച്ച മാർവലിൻറെ പുതിയ ചിത്രമാണ് ബ്ലാക്ക് വിഡോ. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. മാർവൽ കോമിക്‌സിലെ ഇതേ പേരിലുള്ള കഥാപാത്രത്തെയാണ് അവർ സ്‌ക്രീനിൽ എത്തിക്കുന്നത്. സിവിൽ വാർ, ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം എന്നീ സിനിമകളിലൂടെ ആരാധകരെ സൃഷ്ടിച്ച ബ്ലാക്ക് വിഡോയെ കേന്ദ്ര കഥാപാത്രമായി സിനിമ വരുന്നത് കാണാൻ ആരാധകർ ഏറെ ആവേശത്തിലാണ്.

Read More

ജംഗിൾ ക്രൂസ് പുതിയ പോസ്റ്റർ റിലീസ് ചെയ്തു

റിലീസിനൊരുങ്ങുന്ന അമേരിക്കൻ സാഹസിക മൂവി ആണ് ജംഗിൾ ക്രൂസ്. ഡിസ്‌നിയുടെ അതേപേരിലുള്ള കോമിക്‌സിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം മൈക്കൽ ഗ്രീൻ, ഗ്ലെൻ ഫിക്കറ, ജോൺ റിക്വ, ജെ. ഡി. പെയ്ൻ, പാട്രിക് മക്കേ തിരക്കഥയിൽ ജൗമി കോലറ്റ്-സെറ ആണ് സംവിധാനം. ചിത്രത്തിൽ ഡ്വെയ്ൻ ജോൺസൺ, എമിലി ബ്ലണ്ട് എന്നിവർ പ്രധാന താരങ്ങൾ. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ്.

Read More

ഹോളിവുഡ് ചിത്രം ”ഗ്രേഹൗണ്ട്” പുതിയ പോസ്റ്റർ

ആരോൺ ഷ്നൈഡർ സംവിധാനം ചെയ്ത് ടോം ഹാങ്ക്സ് അഭിനയിച്ച യുദ്ധ ചിത്രമാണ് ഗ്രേഹൗണ്ട്. ചിത്രത്തിലെ പുതിയ പോസ്റ്റർ എത്തി. സി. എസ്. ഫോറസ്റ്റർ എഴുതിയ 1955 ലെ ദി ഗുഡ് ഷെപ്പേർഡ് നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്റ്റീഫൻ ഗ്രഹാം, റോബ് മോർഗൻ, എലിസബത്ത് ഷൂ എന്നിവർ ഇതിൽ അഭിനയിക്കുന്നു. സോണി പിക്ചേഴ്സ് റിലീസ് ചെയ്യുന്ന ചിത്രം 2020 ജൂൺ 12 ന് അമേരിക്കയിൽ പ്രദർശനത്തിന് എത്തുകയാണ്.

Read More

വൈറസിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ക്കെതിരെ ആള്‍ക്കാരെ തിരിക്കുകയാണ് ചെയ്യുന്നത്..; ട്രംപിന് മറുപടിയുമായി ഹോളിവുഡ് താരം

കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ ഹോളിവുഡ് നടൻ മാര്‍ക് റുഫല്ലോ രംഗത്ത് വന്നിരിക്കുകയാണ്. വൈറസിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ക്കെതിരെ ആള്‍ക്കാരെ തിരിക്കുകയാണ് ചെയ്യുന്നത്. അശാസ്‍ത്രീയമായ ഇത്തരം രാഷ്‍ട്രീയ പ്രസ്‍താവനകള്‍ നിങ്ങളുടെ ആള്‍ക്കാരെ സ്വാധീനിക്കുമെന്നും അവര്‍ ആക്രമണ മനോഭാവം പ്രകടിപ്പിക്കുമെന്നും മാര്‍ക് റുഫല്ലോ പറയുന്നു. ട്രംപിന്റെ പ്രസ്‍താവനയ്‍ക്ക് എതിരെ വ്യാപകമായ വിമർശനവും ഉയർന്നിരുന്നു.

Read More

ഹോളിവുഡ് താരം ഡാനിയല്‍ ഡെ കിമ്മിനും കോവിഡ് 19

ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിമ്മിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ഡാനിയല്‍ ഡെ കിം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. എനിക്ക് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചു. ഞാൻ പെട്ടെന്ന് സുഖം പ്രാപിക്കും. എല്ലാവരും സുരക്ഷിതരും ആരോഗ്യവാൻമാരുമാണെന്ന് കരുതുന്നുവെന്നും ഡാനിയല്‍ ഡെ കിം പറഞ്ഞു.

Read More

ഫാസ്റ്റ് 9 ട്രെയിലർ; ചിത്രത്തിൽ ജോണ്‍ സീനയും

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സീരിസിലെ ഒൻപതാമത്തെ ചിത്രം ‘എഫ് 9: ദ് ഫാസ്റ്റ് സാഗയുടെ’ ട്രെയിലർ എത്തിയിരിക്കുകയാണ്. കുടുംബവുമൊത്ത് കഴിയുന്ന ഡൊമിനിക്ക് ടൊറെറ്റോയെ ടീസറിൽ കാണാം. ലെറ്റിയുടെയും ടൊറെറ്റോയുടെയും കുഞ്ഞിന് തന്റെ സന്തതസഹചാരിയായ ബ്രയാന്റെ പേരാണ് നൽകിയിരിക്കുന്നത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സീരിസിലെ ആദ്യ ചിത്രങ്ങളിൽ ബ്രയാൻ എന്ന കഥാപാത്രം കൈകാര്യം ചെയ്തിരുന്നത് പോൾ വാക്കർ ആയിരുന്നു. ടൊറെറ്റോയുടെ സഹോദരൻ ജേക്കബ് എത്തുന്നിടത്താണ് പുതിയ കഥയുടെ തുടക്കം. ജേക്കബായി എത്തുന്നത് ജോണ്‍ സീനയാണ്.2017ൽ റിലീസ് ചെയ്ത ദ് ഫേറ്റ് ഓഫ് ദ് ഫ്യൂരിയസിന്റെ അടുത്ത …

Read More
error: Content is protected !!