വൈറസിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ക്കെതിരെ ആള്‍ക്കാരെ തിരിക്കുകയാണ് ചെയ്യുന്നത്..; ട്രംപിന് മറുപടിയുമായി ഹോളിവുഡ് താരം

കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ ഹോളിവുഡ് നടൻ മാര്‍ക് റുഫല്ലോ രംഗത്ത് വന്നിരിക്കുകയാണ്. വൈറസിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ക്കെതിരെ ആള്‍ക്കാരെ തിരിക്കുകയാണ് ചെയ്യുന്നത്. അശാസ്‍ത്രീയമായ ഇത്തരം രാഷ്‍ട്രീയ പ്രസ്‍താവനകള്‍ നിങ്ങളുടെ ആള്‍ക്കാരെ സ്വാധീനിക്കുമെന്നും അവര്‍ ആക്രമണ മനോഭാവം പ്രകടിപ്പിക്കുമെന്നും മാര്‍ക് റുഫല്ലോ പറയുന്നു. ട്രംപിന്റെ പ്രസ്‍താവനയ്‍ക്ക് എതിരെ വ്യാപകമായ വിമർശനവും ഉയർന്നിരുന്നു.

Read More

ഹോളിവുഡ് താരം ഡാനിയല്‍ ഡെ കിമ്മിനും കോവിഡ് 19

ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിമ്മിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ഡാനിയല്‍ ഡെ കിം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. എനിക്ക് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചു. ഞാൻ പെട്ടെന്ന് സുഖം പ്രാപിക്കും. എല്ലാവരും സുരക്ഷിതരും ആരോഗ്യവാൻമാരുമാണെന്ന് കരുതുന്നുവെന്നും ഡാനിയല്‍ ഡെ കിം പറഞ്ഞു.

Read More

കാമസൂത്ര’ ചിത്രത്തിലെ താരത്തിന് കോവിഡ് 19

മീര നായര്‍ സംവിധാനം ചെയ്ത കാമസൂത്ര എന്ന ചിത്രത്തിെലെ നടി ഇന്ദിര വര്‍മയ്ക്ക് കോവിഡ് 19 സ്ഥിതീകരിച്ചു. താനിക്ക് വൈറസ് ബാധ ഏറ്റെന്നും, വിശ്രമത്തിലാണെന്നും നടി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പറഞ്ഞു. നടി എമിലിയ ക്ലാര്‍ക്കിനൊപ്പമുള്ള സീ ഗള്‍ എന്ന തീയേറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് നാല്‍പ്പത്തിയാറുകാരിയായ ഇന്ദിരയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗഭീതിയെത്തുടര്‍ന്ന് സീ ഗള്‍ തീയേറ്റര്‍ ഷോയും നിര്‍ത്തിവെച്ചിരിക്കുകയാണ് ഇപ്പോൾ.

Read More

ജോണി ഡെപ്പിനെ താൻ മര്‍ദിച്ചുവെന്ന് മുൻ ഭാര്യ ആംബർ

പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളിലൂടെ ലോകത്തെ അമ്പരിപ്പിച്ച കടല്‍ കൊള്ളക്കാരനാണ് ജാക്ക് സ്പാരോ. ചിത്രത്തിൽ ആ വേഷമിട്ട ജോണി ഡെപ്പിനെതിരായ മുന്‍ ഭാര്യയുടെ ആരോപണങ്ങളില്‍ വിവാദമായിരുന്നു.വലിയ കോളിളക്കമുണ്ടാക്കിയ ശേഷമായിരുന്നു താരദമ്പതികളായിരുന്ന ജോണി ഡെപ്പും ആംബർ ഹേർഡും വേര്‍ പിരിഞ്ഞത്.18 മാസം നീണ്ട വിവാഹജീവിതത്തില്‍ ജോണി ഡെപ്പില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന അംബര്‍ ഹേര്‍ഡിന്‍റെ വെളിപ്പെടുത്തല്‍ നടന്‍റെ പ്രതിച്ഛായയെ തന്നെ സാരമായി ബാധിച്ചിരുന്നു. പൈറേറ്റ്സ് ഓഫ് കരീബിയന്‍ ചിത്രങ്ങളിലെ ജാക്ക് സ്പാരോ വേഷവും ജോണിക്ക് നഷ്ടമായതിന് പിന്നിലും കുടുംബത്തിലെ പ്രശ്നങ്ങളും കാരണമായിരുന്നു. 2015 ല്‍ ഒരു …

Read More

അഞ്ചാം വിവാഹവും പാതിവഴിയിൽ ഉപേക്ഷിച്ച് പമേല ആന്‍റേഴ്സണ്‍, ഒന്നിച്ച് കഴിഞ്ഞത് വെറും 12 ദിവസം

നടിയും പ്ലേ ബോയ് മോഡലുമായ പമേല ആന്‍റേഴ്സണ്‍ വിവാഹിതയായത് ജനുവരി 20നാണ്. ഇത് പമേലയുടെ അഞ്ചാം വിവാഹമായിരുന്നു. മുന്‍ ഹെയര്‍ സ്റ്റൈലിസ്റ്റും ഹോളിവുഡ് നിര്‍മ്മാതാവുമായ ജോണ്‍ പീറ്റേഴ്സാണ് 52-കാരിയായ പമേലയെ വിവാഹം ചെയ്തത്. 12 ദിവസം മാത്രം നീണ്ടുനിന്ന പീറ്റേഴ്സുമൊത്തുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പമേല വ്യക്തമാക്കി. ദ ഹോളിവുഡ് റിപ്പോര്‍ട്ടറും സിഎന്‍എന്നുമാണ് പമേലയുടെ വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ”ജീവിതം ഒരു യാത്രയും പ്രണയം ഒരു പ്രക്രിയയുമാണ്. ഈ ആഗോള സത്യം മനസ്സില്‍ വച്ചുകൊണ്ടുതന്നെ ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ ഔദ്യോഗിക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് …

Read More
error: Content is protected !!