മുഴുനീള കോമഡി എന്റെർറ്റൈനറുമായി ‘കള്ളൻ’; പുതിയ സ്റ്റിൽ കാണാം

  യുവ താരം സൗബിന്‍ ഷാഹിർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കള്ളൻ’. നവാഗതനായ ജിത്തു കെ ജയന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജീര്‍ ബാവ ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ഒരു മുഴുനീള കോമഡി എന്റെർറ്റൈനർ ആയാണ് ചിത്രം ഒരുക്കുന്നത്. ദിലീഷ് പോത്തന്‍,സലിംകുമാര്‍,ഹരീഷ് കണാരന്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി ലക്ഷ്മി,ഉര്‍വ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനവും ജയന്ത് മാമനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read More
error: Content is protected !!