ജനതാ കര്‍ഫ്യുവിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഞാൻ പൂര്‍ണമായും പിന്തുണയ്‍ക്കുന്നു.. കമൽഹാസൻ രംഗത്ത്

കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ പ്രസിഡന്റുമായ കമല്‍ഹാസൻ രംഗത്ത് എത്തി. ജനതാ കര്‍ഫ്യുവിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഞാൻ പൂര്‍ണമായും പിന്തുണയ്‍ക്കുന്നു. ഇങ്ങനെയുള്ള അസാധാരണമായ സാഹചര്യത്തില്‍ അസാധാരണമായ നടപടികള്‍ എടുക്കണം. വലിയൊരു ദുരന്തം നമുക്ക് മേല്‍ വരാതിരിക്കാൻ ഒന്നുചേരാം, പുറത്തിറങ്ങാതിരിക്കാം. നമുക്ക് സുരക്ഷിതമായി നില്‍ക്കാം. ജനതാ കര്‍ഫ്യുവിനെ പിന്തുണയ്‍ക്കാൻ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും കമല്‍ഹാസൻ പറയുന്നു.

Read More

പോലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണ് എന്ന് പരാതിയുമായി കമൽഹാസൻ

ഇന്ത്യന്‍- 2 ചിത്രീകരണത്തിനിടയിൽ നടന്ന അപകടരംഗം പുനരാവിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ടപ്പോൾ പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് നടൻ കമല്‍ഹാസന്‍ പരാതി നൽകി. പരാതിയുമായി നടന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യന്‍- 2 ചിത്രത്തിന്റെ ഷൂട്ടിങിനിടെ ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാന്‍ എത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മ്മാണസഹായി മധു എന്നിവര്‍ ആണ് മരണമടഞ്ഞത്.

Read More
error: Content is protected !!