കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായസംഭവനയുമായി കങ്കണയും

  രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന കൈമാറി ബോളിവുഡ് താര സുന്ദരി കങ്കണ റണാവതും. പ്രധാനമന്ത്രിയുടെ കെയർസ് ഫണ്ടിലേക്കാണ് താരം 25 ലക്ഷം രൂപ സഹായ സംഭാവനയായി നൽകിയത്. കങ്കണയുടെ സഹോദരി രംഗോലി ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം കങ്കണയുടെ അമ്മ ആശ തന്റെ ഒരു മാസത്തെ പെൻഷനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. നിലവിൽ രാജ്യത്തെ കോവിഡ് പ്രതിരോധ നിധിയിലേക്കായി അക്ഷയ് കുമാർ,അർജുൻ രാംപാൽ, കപിൽ ശർമ്മ,കാർത്തിക് ആര്യൻ തുടങ്ങി നിരവധി താരങ്ങൾ ഇതിനോടകം തന്നെ സംഭാവനയുമായെത്തിയിരുന്നു .

Read More
error: Content is protected !!