ഉണ്ട’യ്ക്കു ശേഷം ടൊവീനോ ചിത്രവുമായി ഖാലിദ് റഹ്മാന്‍

ഉണ്ട’യ്ക്കു ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ ഖാലിദ് റഹ്മാന്‍. ടൊവീനോ തോമസാണ്‌ പുതിയ ചിത്രത്തില്‍ നായകനായി എത്തുന്നത്. താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രം അനൗണ്‍സ് ചെയ്തത്. ടൊവീനോയ്‌ക്കൊപ്പം ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുഹ്‌സിന്‍ പെരാരിയും തമാശയുടെ സംവിധായകന്‍ അഷ്‌റഫ് ഹംസയും ചേര്‍ന്നാണ്‌ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്. സുഷിന്‍ ശ്യാമും റെക്‌സ് വിജയനും ഷഹബാസ് അമനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. അഞ്ചാം പാതിരക്ക് ശേഷം ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രം സെൻട്രൽ പിക്‌ചേഴ്‌സാണ് ആണ് വിതരണത്തിനെത്തിക്കുന്നത്. അഖില്‍ …

Read More
error: Content is protected !!