പേരക്കുട്ടിക്കൊപ്പം കര്‍ഫ്യൂ ആചരിക്കുന്ന ഫോട്ടോ പങ്കുവച്ച് നടനും സംവിധായകനുമായ ലാൽ
രാജ്യത്ത് കോവിഡ് 19 പടരുന്ന ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി മാര്‍ച്ച് 22 ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ജനതാ കര്‍ഫ്യൂവിന് ആഹ്വാനത്തെ ഏറ്റെടുത്തിരിക്കുകയാണ് നടനും സംവിധായകനുമായ ലാല്‍. ഇപ്പോള്‍ തന്നെ ഹോം കര്‍ഫ്യൂവിലാണ് അദ്ദേഹവും കുടുംബവും. പേരക്കുട്ടിക്കൊപ്പം കര്‍ഫ്യൂ ആചരിക്കുന്ന സ്വന്തം ഫോട്ടോ ലാല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. ‘ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ കെ ജോസഫ്’എന്നാണ് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. വിയറ്റ്നാം കോളനി എന്ന ചിത്രത്തില്‍ ഇന്നസെന്റ് പറയുന്ന ഡയലോഗാണിത്.
Read More