നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരം ഏപ്രിൽ ഏഴ് വരെ നിർത്തിവച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഏപ്രിൽ ഏഴ് വരെ നിർത്തിവെച്ചു. കോവിഡ് 19 പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ കോടതികൾ നടപടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാ​ഗമായിട്ടാണ് ഈ നടപടി. ഈ ഒരു സാഹചര്യത്തിൽ ഏപ്രിൽ 7 വരെ നിശ്ചയിച്ചിരുന്ന സാക്ഷികളുടെ വിസ്താരം മാറ്റി വെയ്ക്കാൻ വിചാരണ കോടതി ഉത്തരവായത്.

Read More

ജനതാ കർഫ്യൂവിനെ പിന്തുണച്ചു കൊണ്ട് പ്ലേറ്റുകൾ കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കി രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്ന നടൻ വിനു മോഹന്റെ ചിത്രങ്ങൾ

ജനതാ കർഫ്യൂവിനെ പിന്തുണച്ചു കൊണ്ട് പ്ലേറ്റുകൾ കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കി രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്ന നടൻ വിനു മോഹന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. വൈറസ് വ്യാപനം തടയാൻ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും , പോലീസിനും,മാധ്യമ പ്രവർത്തകർക്കും തുടങ്ങി എല്ലാ സന്നദ്ധ പ്രവർത്തകർക്കും നന്ദി പറയുന്നു എന്ന് കുറിച്ചു കൊണ്ടാണ് വിനു ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

Read More

ആരോഗ്യവകുപ്പിനെ അഭിനന്ദിച്ചു നടൻ മോഹൻലാൽ

കൊറോണ വൈറസ് ബാധ ലോകം മുഴുവനും വലിയ ഭീതിയിലാണ്. നിരവധിപേരാണ് കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നത്. ഇന്ത്യയിലും കോവിഡ് 19 എത്തിയതോടെ വലിയ മുന്‍കരുതലുകള്‍ ആണ് എടുത്തിയിക്കുന്നത്. കേരളത്തിന്‍റെ നടപടികളെ പ്രശംസിച്ച്‌ നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. നടന്‍ മോഹന്‍ലാലും കേരളത്തിന്‍റെ ആരോഗ്യവകുപ്പിന് പ്രശംസയുമായി വന്നിരിക്കുകയാണ്. കേരളം സ്വീകരിച്ച മാര്‍ഗമാണ് മറ്റ് സംസ്ഥാങ്ങളും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് . കേരളം മികച്ച മാതൃകയാണ് കാണിക്കുന്നതെന്നും, നല്ലരീതിയില്‍ ആണ് കേരളത്തിന്‍റെ ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുനന്നതെന്നും മോഹൻലാൽ പറഞ്ഞു . വ്യാജ പ്രചാരണങ്ങള്‍ ആരോഗ്യവകുപ്പ് നന്നായി കൈകാര്യം ചെയ്യുന്നെന്നും മോഹൻലാൽ പറയുന്നു.

Read More

ജനത കര്‍ഫ്യുവിനെ പിന്തുണച്ച് നടൻ ജയസൂര്യ

കൊറോണ വൈറസ് ബാധ പശ്ചാത്തലത്തില്‍ ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണച്ച് നടൻ ജയസൂര്യ രംഗത്ത്. ജനങ്ങളുടെ സുരക്ഷയ്‍ക്ക് വേണ്ടിയുള്ളതാണ് ഇതെന്ന് ജയസൂര്യ സോഷ്യൽ മീഡിയയിലൂടെ പറയുന്നു. ഇത് കര്‍ഫ്യൂ അല്ല, നിങ്ങളുടെ സുരക്ഷയ്‍ക്ക് വേണ്ടിയുള്ളതാണ് എന്ന് ജയസൂര്യ പറയുന്നു. നടൻ കമല്‍ഹാസൻ അടക്കമുള്ളവര്‍ കര്‍ഫ്യുവിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്.

Read More

നമ്മള്‍ മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാന്‍ പറ്റു…ജനതാ കര്‍ഫ്യൂ പിന്തുണച്ചു നടൻ രംഗത്ത്

കോവിഡ് 19 വ്യപാരിക്കുന്ന ഈ സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന പധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുകയാണ്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം; ഒരു മഹാമാരിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ട്രോളുകളും പൊങ്കാലകളും താരതമ്യ പഠനങ്ങളും ഒഴിവാക്കുക എന്നുള്ളത് മനുഷ്യന്റെ വിവേചന ബുദ്ധിയാണ്…അത് കാത്തുസുക്ഷിച്ചാല്‍ മാത്രമെ ഈ മഹാമാരിയെ നമുക്ക് അതിജിവീക്കാന്‍ സാധിക്കുകയുള്ളു…വര്‍ഗ്ഗീയത താണ്ഡവമാടിയ കാലത്ത് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ചങ്ങല വലിച്ചതു പോലെതന്നെയാണ് മഹാമാരിയുടെ ഭീകരതയെ ഓര്‍മ്മപ്പെടുത്താന്‍ കര്‍ഫ്യൂ നടത്തുന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കാന്‍ കൈ കൊട്ടുന്നതും… പ്രഹസനം …

Read More

കോവിഡ് 19; ബോധവത്കരണവുമായി മോഹൻലാൽ

ലോകമെമ്പാടും കൊറോണ വൈറസ് ബാധ വ്യപാരിക്കുമ്പോൾ നിരവധി ഡോക്ടര്‍മാകരും ആരോഗ്യ വകുപ്പും ബോധവത്കരണവുമായി രംഗത്ത് വന്നിരുന്നു. നടന്‍ മോഹന്‍ലാലും കൊറോണയ്ക്കെതിരെ ബോധവത്കരണം നടത്തുകയാണ് ഇപ്പോൾ.കൊവിഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന വീഡിയോകള്‍ ദിവസങ്ങളായി മോഹന്‍ലാല്‍ സോഷ്യല്‍മീഡിയ വഴി ഷെയർ ചെയ്തിരിക്കുകയാണ്.

Read More

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍ നിന്ന് രാജിവച്ചു നടൻ ഇന്ദ്രൻസ്

തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ ഇ​ന്ദ്ര​ന്‍​സ് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍​ നിന്നും രാ​ജി​വ​ച്ചു. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു ഇ​ന്ദ്ര​ന്‍​സി​നെ ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ലേ​ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇ​തി​നു​തൊ​ട്ടു​പി​ന്നാ​ലെയാണ് അ​ദ്ദേ​ഹം രാ​ജി​വ​യ്ക്കുന്നതും. ഇ​ന്ദ്ര​ന്‍​സ് അ​ഭി​ന​യി​ച്ച സി​നി​മ​ക​ള്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​വാ​ര്‍​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജി.

Read More

ജനത കര്‍ഫ്യുവിനെ പരിഹസിച്ച് പ്രിയ താരം അക്ഷയ് രാധാകൃഷ്ണൻ

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി അടുത്ത ഞായറാഴ്ച ജനതാ കർഫ്യു പ്രഖ്യാപിച്ചിരുന്നു. കൂടാതെ കൊറോണ പടരുന്ന സാഹചര്യത്തില്‍ ആവശ്യസേവനകള്‍ നല്‍കുന്നവരോടുള്ള ആദരസൂചകമായി വീടുകളില്‍ പാത്രത്തിലോ മറ്റു വസ്തുക്കളിലോ തട്ടി ശബ്ദമുണ്ടാക്കി നന്ദി പ്രകാശനം ചെയ്യാനും മോദി പറഞ്ഞു. പാത്രത്തില്‍ കൈതട്ടി ജനത കര്‍ഫ്യുവിനെ പരിഹസിക്കുന്ന വീഡിയോ പോസ്റ്റുമായി വന്നിരിക്കുകയാണ് നടന്‍ അക്ഷയ് രാധാകൃഷ്ണൻ. പതിനെട്ടാം പടി എന്ന സിനിമയിലെ മുഖ്യകഥാപാത്രങ്ങളില്‍ ഒരാളായിരുന്നു അക്ഷയ്. പാത്രത്തില്‍ കൊട്ടിയ ശേഷം കാക്കയെ വിളിക്കുന്ന വീഡിയോയാണ് അക്ഷയ് ഷെയർ ചെയ്തത്. മാര്‍ച്ച് 22 ഞായറാഴ്ച, …

Read More

ആരാധകരോട് സുരക്ഷാ മുന്നറിയിപ്പ് നൽകി പൃഥ്വിരാജ്

  കൊറോണ പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ സുരക്ഷിതരായിട്ട് ഇരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഇത് ദുഷ്‌കരമായ സമയമാണ്. കൂട്ടായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയമെന്നും പൃഥിയുടെ കുറിപ്പില്‍ പറയുന്നു.ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ബ്ലെസ്സിയും അണിയറപ്രവർത്തകരും പൃഥ്വിരാജും ജോർദാനിൽ ആണ്. കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ആടുജീവിതത്തിൽ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അൽ ബലൂഷി ജോർദാനിലെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് വാർത്ത പുറത്തുവന്നതിനെത്തുടർന്ന് പൃഥ്വിയും കൂട്ടരും സുരക്ഷിതരല്ലേയെന്ന ആശങ്ക നിരവധി ആരാധകർ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇത്തരമൊരു പോസ്റ്റ് പൃഥ്വി …

Read More

‘ഞങ്ങള്‍ ആറുപേരും നില്‍ക്കുന്ന ഫോട്ടോക്കു താഴെ മോശം കമന്റുകള്‍ ചിലര്‍ എഴുതാറുണ്ട്… വെളിപ്പെടുത്തലുമായി അഗസ്റ്റീന അജു

നടന്‍ അജു വര്‍ഗീസിനെ പോലെ തന്നെ ഭാര്യ അഗസ്റ്റീനയും നാല് മക്കളും മലയാളികള്‍ക്ക് പരിചിതരാണ്. സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അഗസ്റ്റീന. ഒരു അഭിമുഖത്തിലാണ് അഗസ്റ്റീനയുടെ തുറന്നു പറച്ചിൽ. അഗസ്റ്റീനയുടെ വാക്കുകൾ; ‘എന്റേത് പ്രൈവറ്റ് അക്കൗണ്ട് ആയതിനാല്‍ കുഴപ്പമില്ല. പക്ഷേ, അജുവിന്റെ പേജിലെ കമന്റുകളാണ് ഞാന്‍ വായിക്കുന്നത്. ഓരോ പോസ്റ്റുകളും വായിക്കുമല്ലോ! ഞാന്‍ നന്നായി ഇരുന്നു കരഞ്ഞു. എന്റെ ഫസ്റ്റ് ഡെലിവറി എട്ടാം മാസത്തിലായിരുന്നു. അതിനാല്‍ കുഞ്ഞുങ്ങള്‍ ഒരു മാസത്തോളം എന്‍.ഐ.സി.യുവില്‍ ആയിരുന്നു. അതിന് ഇടയിലാണ് ഇത്തരം വേദനിപ്പിക്കുന്ന …

Read More
error: Content is protected !!