കോവിഡ് 19; സ്വയം നിരീക്ഷണത്തിൽ നടി മംമ്ത മോഹന്‍ദാസ്

കൊറോണ വൈറസ് ബാധയുടെ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ നടി മംമ്ത മോഹന്‍ദാസ് സെല്‍ഫ് ക്വാറന്റൈനില്‍ കഴിയുകയാണ് ഇപ്പോ. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ താരത്തിന് ഇല്ലെങ്കിലും വിദേശത്ത് നിന്ന് എത്തിയിതിനാലാണ് താരം നിരീക്ഷണത്തിൽ കഴിയുന്നത്. വിദേശയാത്ര കഴിഞ്ഞ് വന്നവര്‍ 14 ദിവസമെങ്കിലും ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുകയാണ് താരം. ദുബായില്‍ ആറ് ദിവസത്തോളം തേടല്‍ എന്ന മ്യൂസിക് വീഡിയോയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് താരം കേരളത്തിൽ എത്തിയത്. കൊറോണ വൈറസ് പടര്‍ന്നതോടെ വലിയ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരുന്നു ഷൂട്ടിംഗ് അവസാനിപ്പിച്ചത്.

Read More

അതീവ സുന്ദരിയായി ബേബി അനിഖ; ചിത്രങ്ങൾ കാണാം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ബേബി അനിഖ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ബാലതാരമായി തന്നെ നിരവധി സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ചു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധപിടിച്ചിരിക്കുന്നത്.

Read More

പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാൻ കഴിയില്ല,;- പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി അനുഷ്ക ഷെട്ടി

തെന്നിന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് അനുഷ്‍ക ഷെട്ടി. നായികകേന്ദ്രീകൃതമായ ചിത്രങ്ങൾ വിജയിപ്പിക്കാൻ ശേഷിയുള്ള നടി. തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. എന്നാൽ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തിട്ടില്ല. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം പറയുന്നത്. ‘2008ലാണ് ഞാൻ പ്രണയത്തിലാകുന്നത്. വളരെ മനോഹരമായ ഒരു ബന്ധത്തിലായിരുന്നു. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാൻ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ ഞാൻ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല.’

Read More

‘നെട്രികൺ’ ചിത്രത്തിൽ നയൻ‌താരയുടെ കൂടെ അജ്മൽ അമീറും

നയൻതാര കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രമാണ് ‘നെട്രികൺ’. ഈ ചിത്രത്തിൽ മലയാളിയായ തെന്നിന്ത്യന്‍ താരം അജ്മൽ അമീറും വരുന്നു. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അജ്മൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. റൗഡി പിക്‌ച്ചേഴ്സിന്റെ ബാനറിൽ വിഘ്നേഷ് ശിവൻ ആണ് ചിത്രത്തിന്റെ നിർമാണം. “ഒരുപാട് ട്വിസ്റ്റുകളും ടേണുകളുമുള്ള സിനിമയാണ്. രണ്ടു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നയൻതാരയും ഞാനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്,” ചിത്രത്തെ കുറിച്ച് അജ്മൽ സിനിമ എക്സ്‌പ്രസ്സിനോട് പറയുന്നു.

Read More

മോഡേൺ ലുക്കിൽ പ്രിയ താരം

പൃഥ്വിരാജിന്റെ വിമാനത്തിലൂടെ മലയാള ചിത്രത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുര്‍ഗ്ഗ കൃഷ്ണ. ആദ്യ ചിത്രത്തില്‍ തന്നെ പല പ്രായത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത ദുര്‍ഗ പ്രേക്ഷക ശ്രദ്ധ സ്വന്തമാക്കിയിരുന്നു. അതിനു ശേഷം കൈനിറയെ അവസരങ്ങളായിരുന്നു താരത്തിനെ തേടി എത്തിയിരുന്നത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഗൃഹലക്ഷ്മി മാഗസിനുവേണ്ടിയാണ് താരത്തിന്റെ ഈ ഫോട്ടോഷൂട്ട്.

Read More

നവ്യയെ അമ്പരപ്പിച്ച് ആരോ ഒരാൾ

ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വയ്ക്കുന്ന താരമാണ് നവ്യ നായർ. ഒരുത്തീയുടെ ഷൂട്ടിംഗിനിടെ നവ്യയെ അമ്പരപ്പിച്ച ഒരു സ്ത്രീയുടെ ചിത്രമാണ് താരം ഇപ്പോൾ പങ്ക് വച്ചിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിലൂടെ താന്‍ സിനിമയിലെ കഥാപാത്രത്തിനായി ധരിക്കുന്ന അതേ വേഷത്തില്‍ മറ്റൊരു സ്ത്രീയെ കണ്ടതാണ് നവ്യയെ അമ്പരപ്പിച്ചത്. നവ്യ ധരിച്ചിരുന്ന ചുരിദാറിനോട് സമമാണ് ലൊക്കേഷനിലൂടെ നടന്നുപോയ സ്ത്രീയുടെ വേഷവും. ഉടന്‍ തന്നെ അവരുടെ ചിത്രം പകര്‍ത്തി കൗതുകത്തോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു താരം. ഷോള്‍ ഉപയോഗിച്ച് മുഖം മറച്ച് നീങ്ങുന്ന സ്ത്രീയെയാണ് ഫോട്ടോയില്‍ …

Read More

“ഉള്ളിൽ തട്ടി ഞാൻ പറഞ്ഞ കാര്യത്തെ ആളുകൾ തെറ്റായി വ്യാഖ്യാനിച്ചപ്പോഴും എഴുതിയപ്പോഴും എനിക്ക് സങ്കടം തോന്നി”, പൊന്നമ്മ ബാബു മനസ്സ് തുറക്കുന്നു

പൊന്നമ്മ ബാബു എന്ന നടിയെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല. വിവിധ ഗൗരവമേറിയ കഥാപാത്രങ്ങൾ അനവധി ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ മനസിൽ പൊന്നമ്മ ബാബു ഒരു മികച്ച ഹാസ്യ താരമാണ്. പൊന്നമ്മ എന്ന പേരുപോലെ തന്നെ ആ മനസും തനിത്തങ്കമാണെന്ന് പൊന്നമ്മ ബാബുവിനെ അടുത്തറിയുന്നവർക്ക് വ്യക്തമായി അറിയാം. സ്നേഹിച്ചയാളുടെ കയ്യും പിടിച്ച് സ്വന്തം വഴി ഇതാണെന്ന് ഉറപ്പിച്ച് വീട്ടിൽ നിന്നിറങ്ങുമ്പോൾ പൊന്നമ്മയ്ക്ക് പ്രായം വെറും 17 വയസ്. അന്നു വരെ ജീവനായി കൊണ്ടു നടന്നിരുന്ന നൃത്തവും അഭിനയവും എല്ലാം മാറ്റി വച്ച്, ആദ്യമായി പ്രണയം പറഞ്ഞ …

Read More

കണ്ണുനനയിക്കുന്ന കുറിപ്പുമായി നേഹ അയ്യർ

ഭര്‍ത്താവിന്റെ അകാലമരണം ഏല്‍പ്പിച്ച ആഘാതത്തിലാണ് ഇപ്പോഴും നടി നേഹ അയ്യര്‍. ഇക്കാര്യം ഒരുമാസത്തിനു ശേഷം നടിത്തന്നെ ഇന്‍സ്‌റാഗ്രാമിലൂടെ അറിയിക്കുകയും ചെയ്തു, ഭര്‍ത്താവു മരിച്ച ശേഷമാണു താന്‍ ഗര്‍ഭിണിയാണെന്ന വിവരം നേഹ അറിഞ്ഞത്. ഭര്‍ത്താവിന്റെ വിയോഗം തീര്‍ത്ത വേദനയില്‍ ആയിരുന്നു നേഹയുടെ ഗർഭകാലം. ഭര്‍ത്താവിന്റെ ജന്മ ദിനത്തിനായിരുന്നു നേഹ അഞ്ചാനിനു ജന്മം നല്‍കിയത്, കോടതിസമക്ഷം ബാലന്‍ വക്കീൽ എന്ന ചിത്രത്തിലെ ബാബുവേട്ടാ എന്ന ഗാനത്തിന് നേഹ ചുവട് വച്ചിട്ടുണ്ട്. വേര്‍പാടിന്റെ ഒന്നാം വര്‍ഷത്തില്‍ വികാര നിര്‍ഭരമായ കുറിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി ‘അവനെക്കുറിച്ചു ഇങ്ങനെ …

Read More

മലയാള ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി

ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോനാണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ലാല്‍ജോസിന്റെ ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി അഭിനയരംഗത്ത് തുടക്കം കുറിച്ചത്. രഞ്ജിത്തിന്റെ ‘ലീല’യില്‍ ശ്രദ്ധേയ കഥാപാത്രത്തെ പാർവ്വതി അവതരിപ്പിച്ചു. ‘പുത്തന്‍പണം’, ‘മധുരരാജ’, ‘പട്ടാഭിരാമന്‍’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Read More
error: Content is protected !!