ആട് ജീവിതം ടീം ജോർദാനിൽ കുടുങ്ങി; മുഖ്യമന്ത്രി ഇടപെട്ടു

  തിരുവനന്തപുരം: ആടുജീവിതം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബ്ലെസിയും നടന്‍ പൃഥ്വിരാജും ഉള്‍പ്പെട്ട സംഘം ജോര്‍ദാനില്‍ കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോര്‍ദാനിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സംഘം അവിടെ കുടുങ്ങി പോയത്. ഈ വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. സിനിമാ ചിത്രീകരണം പുനരാരംഭിക്കാനും സാധിച്ചിട്ടുള്ളതായാണ് അവിടുന്ന് ലഭിച്ച വിവരം. ചിത്രീകരണ സംഘവുമായി നിരന്തരം ബന്ധപ്പെടാമെന്നും …

Read More

മലയാള ചിത്രം ‘വൺ ‘; പുതിയ സ്റ്റിൽ പുറത്തിറങ്ങി

  നടൻ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന ‘വൺ’ എന്ന ചിത്രത്തിന്‍റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Read More

‘ട്രാൻസ് ‘ പുതിയ സ്റ്റിൽ റിലീസ്

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ട്രാൻസ്. ഈ ചിത്രത്തിൽ ഫഹദും, നസ്രിയയും ആണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. അമല്‍ നീരദ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രം നിർമിച്ചത്. ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. നവാഗതനായ ജാക്‌സണ്‍ വിജയന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം രചിച്ചത്.

Read More

വിലക്ക് ലംഘിച്ച സിഐടിയുക്കാർക്ക് മമ്ത മോഹൻദാസ് കൊടുത്ത പണി

കോവിഡ് 19 പടരുന്ന സമയത്ത് വിദേശത്തുനിന്ന് നാട്ടിലേക്ക് യാത്ര ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തിൽ നടി മമത മോഹൻദാസ് ഹോം ഐസലേഷനില്‍ .കൊറോണ ലക്ഷണങ്ങൾ ഇല്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസം എങ്കിലും നിര്‍ബന്ധമായും ഹോം ഐസലോഷനില്‍ കഴിയണം.

Read More

പ്രാചി തെഹ്ലാൻ ഷെയർ ചെയ്ത ഫോട്ടോസിന് ക്യാപ്ഷനുമായി ആരാധകർ

‘മൂക്കുത്തി മൂക്കുത്തി കണ്ടില്ല’ മാമാങ്കം എന്ന സിനിമയിലെ ഈ സോങ് കേൾക്കുമ്പോൾ മനസ്സില്‍ തെളിയുന്നത് പ്രാചി തെഹ്‌ലാൻ എന്ന സുന്ദരിയാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി താരത്തിന്റെ പുതിയ ഫോട്ടോസ്. ബിക്കിനിയണിഞ്ഞ് സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന ചിത്രമാണ് താരം ഷെയർ ചെയ്തത്. ചിത്രത്തിന് താരം ക്യാപ്ഷന്‍ നല്‍കിയിട്ടില്ല. പകരം ആരാധകരോട് ക്യാപ്ഷന്‍ ചോദിക്കുകയാണ്. രസകരമായ കമന്റുകളാണ് ഫോട്ടോസിന് ലഭിക്കുന്നത്.   ക്യാപ്ഷന്‍ ചോദിച്ച പ്രാചിയ്ക്ക് രസകരമായ ക്യാപ്ഷനുകളാണ് ആരാധകര്‍ നൽകിയത്. പൊളി സാനം, ഉഫ് എജ്ജാതി തുടങ്ങി സോഷ്യല്‍ മീഡിയയിലെ ട്രെന്റിങ് കമന്റുകള്‍ മുതല്‍ കവിത …

Read More

വ്യായാമ മുറകൾ ചേര്‍ത്തുള്ള വീഡിയോയുമായി താരം

മലയാളത്തിലെ മുൻനിര നായകന്മാരോടപ്പം അഭിനയിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് കനിഹയും. പഴശ്ശിരാജയിലൂടെ പ്രേക്ഷക മനസുകളില്‍ ചരിത്രനായികയായി ഇടം നേടുകയും ചെയ്തിരുന്നു. കൊറോണ കാലത്ത് വീട്ടിലിരിക്കുകയായതിനാൽ വീട്ടിലിരുന്ന് ചെയ്യാനാവുന്ന ഫിറ്റ്‍നെസ് ടിപ്പുകള്‍ ഷെയർ ചെയ്തിരിക്കുകയാണ് താരം. കൊറോണ കാലമായതിനാൽ ജിമ്മൊക്കെ അടച്ചിരിക്കുന്നതിനാൽ ഒരു ഫിറ്റ്‍നെസ് ഉപകരണത്തിന്‍റെ പോലും സഹായമില്ലാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമ മുറകൾ ചേര്‍ത്തുള്ള വീഡിയോയാണ് താരം ഷെയർ ചെയ്തത്. കേവലം ഈ വ്യായാമ മുറകള്‍ 45 മിനിട്ടു കൊണ്ട് ചെയ്യാനാകുമെന്നും താരം പറഞ്ഞു.

Read More

ജനത കര്‍ഫ്യുവിനെ പിന്തുണച്ച് നടൻ ജയസൂര്യ

കൊറോണ വൈറസ് ബാധ പശ്ചാത്തലത്തില്‍ ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണച്ച് നടൻ ജയസൂര്യ രംഗത്ത്. ജനങ്ങളുടെ സുരക്ഷയ്‍ക്ക് വേണ്ടിയുള്ളതാണ് ഇതെന്ന് ജയസൂര്യ സോഷ്യൽ മീഡിയയിലൂടെ പറയുന്നു. ഇത് കര്‍ഫ്യൂ അല്ല, നിങ്ങളുടെ സുരക്ഷയ്‍ക്ക് വേണ്ടിയുള്ളതാണ് എന്ന് ജയസൂര്യ പറയുന്നു. നടൻ കമല്‍ഹാസൻ അടക്കമുള്ളവര്‍ കര്‍ഫ്യുവിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്.

Read More

കോവിഡ് 19; ബോധവത്കരണവുമായി കുട്ടി താരം രംഗത്ത്

കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള ജാഗ്രതയിലാണ് രാജ്യം ഇപ്പോൾ. കൊറോണയെ തുരത്താനായിട്ട് കൈ കഴുകുന്നതിന്റെ ആവശ്യകത കുട്ടികളെയും മുതിര്‍ന്നവരേയും മനസ്സിലാക്കാനായി വന്നിരിക്കുകയാണ് ബേബി മീനാക്ഷി. കുരുമുളകുപൊടിയെ കൊറോണവൈറസാക്കി ഒരു പാത്രത്തിലെ വെള്ളത്തിലിട്ട്, സോപ്പുപയോഗിക്കാതെയും സോപ്പ് ഉപയോഗിച്ചും കൈകൊണ്ടത് തൊടുമ്പോഴുള്ള വിത്യാസമാണ് കുട്ടിത്താരം ഷെയർ ചെയുന്നത്. കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാനുള്ള നല്ല വീഡിയോ ആണെന്നും, വീട്ടിലെ അനിയന്മാരെയും അനിയത്തിമാരെയുമൊക്കെ കൈ കഴുകുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കണമെന്നാണ് മീനാക്ഷി പറയുന്നു..

Read More

‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം ‘ .. ജനത കർഫ്യൂനെതിരെ ശ്രീകുമാരൻ തമ്പി

കോവിഡ് 19 വ്യാപരിക്കുന്ന ഈ സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി രംഗത്ത് എത്തി. ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്…. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മാര്‍ച്ച് ഇരുപത്തിരണ്ട് ഞായറാഴ്ച നടക്കാനിരിക്കുന്ന ‘ ജനതാ കര്‍ഫ്യു’ വിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ആദരണീയനായ നമ്മുടെ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ .. രാഷ്ട്രത്തെ ഒന്നടങ്കം ബാധിക്കുന്ന ദുരന്തത്തെ നേരിടാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. നമ്മള്‍ കര്‍ഫ്യു അനുഷ്ഠിക്കുന്നത് കൊറോണ എന്ന മഹാമാരിക്കെതിരെയാണ്.അന്നേ ദിവസം എല്ലാവരും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ തങ്ങി വീടിന്റെ …

Read More

കൊറോണ കാരണം ഞാന്‍ ചത്തില്ലെങ്കില്‍ എനിക്ക് അടുത്ത സിനിമയിൽ ഒരു ചാന്‍സ് തരുവോ?;

മലയാള സിനിമയ്ക്ക് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ബേസില്‍ ജോസഫ്. ‘ഗോദ’യ്ക്ക് ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’. ഒരു ആരാധകന്‍ തന്നോട് വളരെ വ്യത്യസ്ത രീതിയില്‍ ചാന്‍സ് ചോദിച്ചത് ബേസില്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഷെയർ ചെയ്തിരിക്കുകയാണ്. കൊറോണ കാരണം താന്‍ ചത്തിലെങ്കില്‍ തനിക്ക് അടുത്ത സിനിമയിലേക്ക് ചാന്‍സ് തരുമോ എന്നാണ് ആരാധകന്‍ ബേസില്‍ ജോസഫിനോട് ചോദിക്കുന്നത്. മെസ്സേജില്‍ കൗതുകം തോന്നിയ സംവിധായകന്‍ ആരാധകന്റെ മെസ്സേജ് സ്‌ക്രീന്‍ഷോട്ട് എടുത്തു പോസ്റ്റ് ചെയ്തു. ട്രെന്‍ഡ് തുടരുകയാണെന്നും …

Read More
error: Content is protected !!