സൗഹൃദ കൂട്ടുകെട്ടുമായി ‘മാഹി’

  അനീഷ് ജി മേനോൻ, ഗായത്രി സുരേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാഹി’. സുരേഷ് കുട്ടിയാടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽത്താഫ്, ഹരീഷ് കണാരൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.

Read More

കേന്ദ്ര കഥാപാത്രമായി പാർവതി വീണ്ടും

  പാർവതിയെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർത്തമാനം’. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്യാടന്‍ ഷൌക്കത്താണ്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. രമേഷ് നാരായണന്‍, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.അളകപ്പന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റർ ഷമീര്‍ മുഹമ്മദ് ആണ് നിർവഹിക്കുന്നത്.

Read More

വമ്പൻ താരനിരയിൽ ‘ആർ‌ആർ‌ആർ’; മലയാളം പോസ്റ്റർ എത്തി

  എസ്. എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ആർ‌ആർ‌ആർ. വൻ താര നിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ പുതിയ മലയാളം പോസ്റ്റർ പുറത്തു വന്നു. എൻ. ടി. രാമ റാവു ജൂനിയർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് ഇതിൽ പ്രധാന വേഷങ്ങളിലെത്തുന്നത് . ചിത്രം 2021 ജനുവരി 8ന് പ്രദർശനത്തിന് എത്തും. രൗദ്രം, രണം, രുധിരം എന്നാണ് തലക്കെട്ടിന്റെ വ്യാഖ്യാനം.

Read More

മലയാള ചിത്രം ‘വൺ ‘ ; പുതിയ സ്റ്റിൽ പുറത്തിറങ്ങി

നടൻ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന ‘വൺ’ എന്ന ചിത്രത്തിന്‍റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Read More

മലയാള ചിത്രം ‘വൺ ‘ ; പുതിയ സ്റ്റിൽ പുറത്തിറങ്ങി

നടൻ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന ‘വൺ’ എന്ന ചിത്രത്തിന്‍റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Read More

മലയാള ചിത്രം വണ്ണിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

  മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന ‘വൺ’ എന്ന ചിത്രത്തിന്‍റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Read More

ചിത്രം ലാല്‍ബാഗിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

  പൈസാ പൈസായ്ക്ക് ശേഷം പ്രശാന്ത് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ബാഗ്. മംമ്ത മോഹന്‍ ദാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ത്രില്ലര്‍ ചിത്രമാണിത് . ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിയ്ക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുന്‍പും ശേഷവുമുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. പൂര്‍ണമായും ബാംഗ്ളൂരില്‍ ആണ് സിനിമ ചിത്രീകരിച്ചത്. സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുല്‍ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട് തുടങ്ങിയവരും …

Read More

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ പുതിയ സ്റ്റിൽ പുറത്തുവിട്ടു

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഈ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More

‘പ്രിയം’ ചിത്രത്തിലെ നായികയുടെ ഫോട്ടോസ് വൈറൽ

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ സൂപ്പർഹിറ്റ് മലയാള ചിത്രം പ്രിയത്തിലെ നായികയെ ഒരിക്കലും മറക്കാൻ വഴിയില്ല. കുട്ടികൾക്കൊപ്പം കുറുമ്പുക്കാട്ടി പ്രേക്ഷക ഹൃദയം കീഴടക്കിയ ഈ നായികയാണ് ദീപ നായർ. പ്രിയത്തിൽ അഭിനയിച്ചതിന് ശേഷം പിന്നീട് ദീപയെ ആരും കണ്ടിട്ടില്ല. വിവാഹത്തോടെ പ്രിയ സിനിമരംഗം വിടുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ഇഷ്ട നായികയായ പ്രിയ പ്രേഷകർക്ക് മുന്നിൽ വീണ്ടും വന്നിരിക്കുകയാണ്. പക്ഷേ അത് വെള്ളിത്തിരയിലല്ല, സോഷ്യൽ മീഡിയയിലാണ്. ദീപയുടെ പുതിയ ചിത്രങ്ങൾ ഇതിനോടകം തന്നെ തരംഗമായി.  

Read More

വീണുകിട്ടിയ അവധികാലം ആഘോഷിച്ചു പ്രിയ താരം

കോവിഡ് 19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സിനിമാ സീരിയൽ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ താരങ്ങളെല്ലാം വീടിനുള്ളിൽ അവധികാലം ആസ്വദിക്കുകയാണ്. നടന്‍ കുഞ്ചാക്കോ ബോബന്‍ ഷെയർ ചെയ്ത ചിത്രമാണ് തരംഗമാകുന്നത്. ഇസയുടെ ക്യൂട്ട് ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം തൻ്റെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി ഷെയർ ചെയുന്നത്. ‘ഭൂമി തന്നെ സ്വര്‍ഗീയമാക്കാന്‍ വീട്ടില്‍ തന്നെ ഒരു കുഞ്ഞു സ്വര്‍ഗമുണ്ടാക്കൂ. നിങ്ങളുടെയും ഏവരുടെയും സുരക്ഷയെക്കരുതി വീട്ടിലിരിക്കൂവെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കൂ’വെന്നുമാണ് ചിത്രത്തോടൊപ്പം കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്.

Read More
error: Content is protected !!