കൊറോണ കാരണം ഞാന്‍ ചത്തില്ലെങ്കില്‍ എനിക്ക് അടുത്ത സിനിമയിൽ ഒരു ചാന്‍സ് തരുവോ?;

മലയാള സിനിമയ്ക്ക് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ബേസില്‍ ജോസഫ്. ‘ഗോദ’യ്ക്ക് ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’. ഒരു ആരാധകന്‍ തന്നോട് വളരെ വ്യത്യസ്ത രീതിയില്‍ ചാന്‍സ് ചോദിച്ചത് ബേസില്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഷെയർ ചെയ്തിരിക്കുകയാണ്. കൊറോണ കാരണം താന്‍ ചത്തിലെങ്കില്‍ തനിക്ക് അടുത്ത സിനിമയിലേക്ക് ചാന്‍സ് തരുമോ എന്നാണ് ആരാധകന്‍ ബേസില്‍ ജോസഫിനോട് ചോദിക്കുന്നത്. മെസ്സേജില്‍ കൗതുകം തോന്നിയ സംവിധായകന്‍ ആരാധകന്റെ മെസ്സേജ് സ്‌ക്രീന്‍ഷോട്ട് എടുത്തു പോസ്റ്റ് ചെയ്തു. ട്രെന്‍ഡ് തുടരുകയാണെന്നും …

Read More

വീണ് കിട്ടിയ അവധി ആഘോഷമാക്കി താരങ്ങൾ…!

കൊറോണയ്ക്കെതിരെയുള്ള മുൻകരുതലെന്ന നിലയ്ക്ക് ഷൂട്ടിങ്ങും മറ്റ് പ്രവർത്തനങ്ങളും മാറ്റിവച്ചിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ സിനിമാ തിരക്കിൽ നിന്നും മോചനം ലഭിച്ച സിനിമാ താരങ്ങൾ തങ്ങളുടെ അവധിക്കാലം ആഘോഷമാക്കി മാറ്റുകയാണ്. ബോറടി മാറ്റാനായി നൃത്തത്തെയും ഫിറ്റ്നനസിനേയും ഡബ്സ്മാഷിനെയും ഭക്തിയെയും എല്ലാം കൂട്ടുപിടിച്ചിരിക്കുകയാണ് താരങ്ങൾ. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി അവധിക്കാലം ആഘോഷമാക്കിയ നീരജ് മാധവ്, കനിഹ, അഹാന കൃഷ്ണ, നവ്യ നായർ, ആസിഫ് അലി, ശരണ്യ മോഹൻ, അബു സലിം തുടങ്ങിയ താര നിരകൾ

Read More

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍ നിന്ന് രാജിവച്ചു നടൻ ഇന്ദ്രൻസ്

തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ ഇ​ന്ദ്ര​ന്‍​സ് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍​ നിന്നും രാ​ജി​വ​ച്ചു. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു ഇ​ന്ദ്ര​ന്‍​സി​നെ ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ലേ​ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇ​തി​നു​തൊ​ട്ടു​പി​ന്നാ​ലെയാണ് അ​ദ്ദേ​ഹം രാ​ജി​വ​യ്ക്കുന്നതും. ഇ​ന്ദ്ര​ന്‍​സ് അ​ഭി​ന​യി​ച്ച സി​നി​മ​ക​ള്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​വാ​ര്‍​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജി.

Read More

ജനത കര്‍ഫ്യുവിനെ പരിഹസിച്ച് പ്രിയ താരം അക്ഷയ് രാധാകൃഷ്ണൻ

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി അടുത്ത ഞായറാഴ്ച ജനതാ കർഫ്യു പ്രഖ്യാപിച്ചിരുന്നു. കൂടാതെ കൊറോണ പടരുന്ന സാഹചര്യത്തില്‍ ആവശ്യസേവനകള്‍ നല്‍കുന്നവരോടുള്ള ആദരസൂചകമായി വീടുകളില്‍ പാത്രത്തിലോ മറ്റു വസ്തുക്കളിലോ തട്ടി ശബ്ദമുണ്ടാക്കി നന്ദി പ്രകാശനം ചെയ്യാനും മോദി പറഞ്ഞു. പാത്രത്തില്‍ കൈതട്ടി ജനത കര്‍ഫ്യുവിനെ പരിഹസിക്കുന്ന വീഡിയോ പോസ്റ്റുമായി വന്നിരിക്കുകയാണ് നടന്‍ അക്ഷയ് രാധാകൃഷ്ണൻ. പതിനെട്ടാം പടി എന്ന സിനിമയിലെ മുഖ്യകഥാപാത്രങ്ങളില്‍ ഒരാളായിരുന്നു അക്ഷയ്. പാത്രത്തില്‍ കൊട്ടിയ ശേഷം കാക്കയെ വിളിക്കുന്ന വീഡിയോയാണ് അക്ഷയ് ഷെയർ ചെയ്തത്. മാര്‍ച്ച് 22 ഞായറാഴ്ച, …

Read More

ആരാധകരോട് സുരക്ഷാ മുന്നറിയിപ്പ് നൽകി പൃഥ്വിരാജ്

  കൊറോണ പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ സുരക്ഷിതരായിട്ട് ഇരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഇത് ദുഷ്‌കരമായ സമയമാണ്. കൂട്ടായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയമെന്നും പൃഥിയുടെ കുറിപ്പില്‍ പറയുന്നു.ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ബ്ലെസ്സിയും അണിയറപ്രവർത്തകരും പൃഥ്വിരാജും ജോർദാനിൽ ആണ്. കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ആടുജീവിതത്തിൽ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അൽ ബലൂഷി ജോർദാനിലെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് വാർത്ത പുറത്തുവന്നതിനെത്തുടർന്ന് പൃഥ്വിയും കൂട്ടരും സുരക്ഷിതരല്ലേയെന്ന ആശങ്ക നിരവധി ആരാധകർ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇത്തരമൊരു പോസ്റ്റ് പൃഥ്വി …

Read More

മലയാള ചിത്രം ‘വൺ ‘ ; പുതിയ സ്റ്റിൽ പുറത്തിറങ്ങി

  നടൻ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന ‘വൺ’ എന്ന ചിത്രത്തിന്‍റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ സംവിധായകൻ രഞ്ജിത്ത്, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി അരുൺ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read More

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിലെ മത്സരാര്‍ത്ഥിയുടെ ചിത്രങ്ങൾ പോൺ സൈറ്റിൽ

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിലെ മത്സരാര്‍ത്ഥിയാണ് മീര മിഥുൻ. അശ്ലീല സൈറ്റുകളില്‍ തന്റെ ചിത്രം മോശമായി ഉപയോഗിക്കുന്നുവെന്ന പരാതിയുമായി വന്നിരിക്കുകയാണ് താരം. തന്റെ ഫോണ്‍ നമ്പര്‍ സഹിതമാണ് സൈറ്റുകളില്‍ സ്വകാര്യ ചിത്രങ്ങളും പ്രചരിക്കുന്നതെന്ന് നടി ട്വീറ്റ്‌ ചെയ്തു. മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ട്വീറ്റിലൂടെ പോസ്റ്റ് ചെയ്താണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ സൈബര്‍ ആക്രമണം കാരണം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും പോണ്‍ സൈറ്റുകളില്‍ തന്റെ ചിത്രമുളളതിനാല്‍ ആരാധകര്‍ പോലും പരിഹസിക്കുകയാണെന്നും താരം പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരില്‍ ഇതില്‍ ഇടപെടണമെന്ന് അറിയിച്ച് പ്രധാനമന്ത്രിക്കും …

Read More

‘ഞങ്ങള്‍ ആറുപേരും നില്‍ക്കുന്ന ഫോട്ടോക്കു താഴെ മോശം കമന്റുകള്‍ ചിലര്‍ എഴുതാറുണ്ട്… വെളിപ്പെടുത്തലുമായി അഗസ്റ്റീന അജു

നടന്‍ അജു വര്‍ഗീസിനെ പോലെ തന്നെ ഭാര്യ അഗസ്റ്റീനയും നാല് മക്കളും മലയാളികള്‍ക്ക് പരിചിതരാണ്. സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അഗസ്റ്റീന. ഒരു അഭിമുഖത്തിലാണ് അഗസ്റ്റീനയുടെ തുറന്നു പറച്ചിൽ. അഗസ്റ്റീനയുടെ വാക്കുകൾ; ‘എന്റേത് പ്രൈവറ്റ് അക്കൗണ്ട് ആയതിനാല്‍ കുഴപ്പമില്ല. പക്ഷേ, അജുവിന്റെ പേജിലെ കമന്റുകളാണ് ഞാന്‍ വായിക്കുന്നത്. ഓരോ പോസ്റ്റുകളും വായിക്കുമല്ലോ! ഞാന്‍ നന്നായി ഇരുന്നു കരഞ്ഞു. എന്റെ ഫസ്റ്റ് ഡെലിവറി എട്ടാം മാസത്തിലായിരുന്നു. അതിനാല്‍ കുഞ്ഞുങ്ങള്‍ ഒരു മാസത്തോളം എന്‍.ഐ.സി.യുവില്‍ ആയിരുന്നു. അതിന് ഇടയിലാണ് ഇത്തരം വേദനിപ്പിക്കുന്ന …

Read More

കോവിഡ് 19; സ്വയം നിരീക്ഷണത്തിൽ നടി മംമ്ത മോഹന്‍ദാസ്

കൊറോണ വൈറസ് ബാധയുടെ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ നടി മംമ്ത മോഹന്‍ദാസ് സെല്‍ഫ് ക്വാറന്റൈനില്‍ കഴിയുകയാണ് ഇപ്പോ. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ താരത്തിന് ഇല്ലെങ്കിലും വിദേശത്ത് നിന്ന് എത്തിയിതിനാലാണ് താരം നിരീക്ഷണത്തിൽ കഴിയുന്നത്. വിദേശയാത്ര കഴിഞ്ഞ് വന്നവര്‍ 14 ദിവസമെങ്കിലും ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുകയാണ് താരം. ദുബായില്‍ ആറ് ദിവസത്തോളം തേടല്‍ എന്ന മ്യൂസിക് വീഡിയോയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് താരം കേരളത്തിൽ എത്തിയത്. കൊറോണ വൈറസ് പടര്‍ന്നതോടെ വലിയ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരുന്നു ഷൂട്ടിംഗ് അവസാനിപ്പിച്ചത്.

Read More

ദിവസ വേതനക്കാര്‍ക്ക് ദുരിതശ്വാസ സഹായം നല്‍കുമെന്ന് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യ

കോവിഡ് 19 ലോകം മുഴുവന്‍ പടരുന്ന പശ്ചാത്തലത്തിൽ സിനിമാ- സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ച്ച് 19 മുതല്‍ 31 വരെയാണ് വെബ് സീരിസ് അടക്കമുള്ളവയുടെ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണ്. ഷൂട്ടിംഗ് നിര്‍ത്തിയതോടെ ദുരിതത്തിലായ ദിവസ വേതനക്കാര്‍ക്ക് ദുരിതശ്വാസ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. ”കോവിഡ് 19 മൂലം പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നിര്‍ത്തിവെച്ചതിനാല്‍ ദിവസ വേതനക്കാരുടെ ജീവിതം പ്രതിസന്ധിലായി. അതുകൊണ്ട് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് അസോസിയേഷന്‍ അവര്‍ക്കായി ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ മുഴുവന്‍ സഹപ്രവര്‍ത്തകരെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കും” …

Read More
error: Content is protected !!