‘നെട്രികൺ’ ചിത്രത്തിൽ നയൻ‌താരയുടെ കൂടെ അജ്മൽ അമീറും

നയൻതാര കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രമാണ് ‘നെട്രികൺ’. ഈ ചിത്രത്തിൽ മലയാളിയായ തെന്നിന്ത്യന്‍ താരം അജ്മൽ അമീറും വരുന്നു. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അജ്മൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. റൗഡി പിക്‌ച്ചേഴ്സിന്റെ ബാനറിൽ വിഘ്നേഷ് ശിവൻ ആണ് ചിത്രത്തിന്റെ നിർമാണം. “ഒരുപാട് ട്വിസ്റ്റുകളും ടേണുകളുമുള്ള സിനിമയാണ്. രണ്ടു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നയൻതാരയും ഞാനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്,” ചിത്രത്തെ കുറിച്ച് അജ്മൽ സിനിമ എക്സ്‌പ്രസ്സിനോട് പറയുന്നു.

Read More

”വൈറസ്” ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ശൈലജ ടീച്ചർ

കേരളത്തിലെ ആരോഗ്യരംഗത്ത് കണ്ട ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ച് ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘വൈറസ്’. വളരെ അധികം അഭിനന്ദനം നേടിയെടുത്ത ചിത്രവും അതിലുപരി സമകാലിക വിഷയം കൈകാര്യം ചെയ്ത ഈ ചിത്രത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിനെ അവതരിപ്പിച്ചത് നടി രേവതിയായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ പെരുമാറിയതു പോലെയല്ല താന്‍ യഥാര്‍ഥ ജീവിതത്തില്‍ നിപ്പയെ നേരിട്ടതെന്ന് പറയുന്നു ശൈലജ ടീച്ചര്‍. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ നല്‍കിയ അഭിമുഖത്തിലാണ് ശൈലജ ടീച്ചര്‍ കാര്യം തുറന്നു പറയുന്നത്. …

Read More

ഹൊറർ-ത്രില്ലർ മാതൃകയിൽ ‘ഇഷ’യുടെ ട്രെയിലർ

ജോസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഇഷ’യുടെ ട്രെയിലർ പുറത്തിറങ്ങി. ഹൊറർ-ത്രില്ലർ പശ്ചാത്തലം തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഉണ്ണിമുകുന്ദൻ, അജു വർഗീസ് തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. കിഷോർ സത്യ, ബേബി ആവണി, മാർഗറേറ്റ് ആന്റണി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ‘ഹെര്‍ പ്ളേ ഗോട്ട് ഡാര്‍ക്കര്‍’ എന്ന വിശേഷണവുമായാണ് ചിത്രം എത്തുന്നത്. എം.ഡി സുകുമാരനാണ് ഇഷയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജോഫി തരകന്‍, ഭാഗ്യശ്രീ, ദര്‍ശനഎന്നിവരുടെ വരികള്‍ക്ക് ജോനാഥന്‍ ബ്രൂസിയാണ് സംഗീതം നൽകുന്നത് . ജാസി ഗിഫ്റ്റ്, സയനോര,അഖില എന്നിവരാണ് …

Read More

മമ്മൂട്ടി ചിത്രം നസ്രാണി എന്ത്കൊണ്ട് അന്ന് പരാജയപ്പെട്ടു

മമ്മൂട്ടി -ജോഷി കൂട്ടുകെട്ടിൽ രഞ്ജിത്ത് തിരക്കഥ എഴുതിയ ചിത്രമാണ് നസ്രാണി. ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ ചിത്രമായിരുന്നു ഇത്. പക്ഷെ 2007  ഒക്ടോബര്‍ 12ന് റിലീസായ നസ്രാണി നേരിട്ടത് വലിയ പരാജയമായിരുന്നു. സൂപ്പര്‍ ഡയറക്ടര്‍ ജോഷിയും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ഏറെയാണ്. മികച്ച ആക്ഷന്‍ രംഗങ്ങളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും അതില്‍ ഉണ്ടായിരിക്കണം എന്നതാണ് പ്രധാനം. കൂടാതെ മികച്ച സംഭാഷണങ്ങളാല്‍ സമ്പന്നമായിരിക്കണം. പിന്നെ ഒന്നാന്തരം ക്ലൈമാക്‌സ്, റിച്ച് വിഷ്വല്‍സ് എന്നിവയെല്ലാം പ്രതീക്ഷിക്കും. മധ്യതിരുവിതാംകൂര്‍ രാഷ്ട്രീയവും അതിനെ ചുറ്റിപ്പറ്റി ഒരു കുടുംബകഥയും അതിന്റെ …

Read More

500 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ട് ‘മരക്കാർ’

ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബോക്‌സോഫീസില്‍ വമ്പന്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമാകും ഇത്. മലയാളത്തിലെ കിടിലനൊരു റിയലിസ്റ്റിക് ചിത്രമായിരിക്കും മരക്കാര്‍ എന്ന് പറയുകയാണ് മോഹന്‍ലാലിപ്പോള്‍. മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സില്‍ മോഹന്‍ലാല്‍ വിശദീകരിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസിനെ കുറിച്ച് പ്രിയദര്‍ശനും അഭിപ്രായം രേഖപ്പെടുത്തി. “കുഞ്ഞാലി മരക്കാര്‍ എനിക്ക് സ്‌കൂളില്‍ ഒക്കെ പഠിച്ച ഓര്‍മ്മയാണ്. അങ്ങനെ ഒരു സിനിമയും വന്നിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വര്‍ഷമായി. വിഎഫ്എക്‌സും മ്യൂസിക്കും സൗണ്ടും ഒക്കെയുള്ള പ്രോസസ് നടക്കുകയായിരുന്നു. …

Read More

‘കുമ്പളങ്ങി’യിലെ സിമിയുടെ കിടിലൻ ഡാന്‍സ് തരംഗമാകുന്നു

കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗ്രേസ് ആന്‍റണി. ഗ്രേസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ്. ‘മിന്നല്‍ കൈവള ചാര്‍ത്തി’ എന്ന പാട്ടിന് താളം പിടിച്ച് നൃത്തം വെക്കുന്ന വീഡിയായാണ് ഗ്രേസ് പങ്കുവെച്ചത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സഹൈദ് കുക്കുവും ഗ്രേസിനൊപ്പം വീഡിയോയില്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. സക്കറിയ സംവിധാനം ചെയ്യുന്ന ഒരു ഹാലാല്‍ ലവ് സ്റ്റോറിയാണ് ഗ്രേസിന്‍റെ വരാനിരിക്കുന്ന സിനിമ.

Read More

രസികന് മുന്‍പേ താൻ അഭിനയിച്ച സിനിമയെക്കുറിച്ച് സംവൃത സുനിൽ

മലയാളികളുടെ ഇഷ്ട നായികയാണ് സംവൃത സുനിൽ .ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സുനില്‍ നായികയായി സിനിമയിലേക്കെത്തിയത്. മോഹന്‍ലാലിന്റെ അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ താരം ഒരു ചെറിയ സീനില്‍ വന്ന് പോകുന്നുണ്ട്. അതിനെ കുറിച്ചാണ് താരം ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. മകനും ഭര്‍ത്താവിനുമൊപ്പം യുഎസില്‍ കുടുംബ ജീവിതം നയിക്കുകയാണ് സംവൃത സുനില്‍. ഇടയ്ക്ക് മകനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹ ശേഷം നായികമാര്‍ അഭിനയരംഗത്തു നിന്ന് മാറി നില്‍ക്കുന്നത് മലയാള സിനിമയിലെ സ്ഥിരം കാഴ്ചയാണ്. ചിലര്‍ ചെറിയൊരു …

Read More

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന ത്രില്ലിൽ വെങ്കിടേഷ്, ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രത്യക്ഷപ്പെട്ട താരമാണ് വെങ്കിടേഷ് വിപി. ലാല്‍ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതനിലൂടെയാണ് നടന്‍ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു പിന്നാലെ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചു. പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം വെങ്കിടേഷ് പങ്കുവെച്ചിരുന്നു. മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം ദി പ്രീസ്റ്റിലാണ് നടന്‍ അഭിനയിക്കുന്നത്. മെഗാസ്റ്റാറിനെക്കുറിച്ചും സിനിമയെക്കുറിച്ചുമുളള വെങ്കിടേഷിന്റെ പുതിയ പോസ്റ്റ് വൈറലായിരിക്കുകയാണ്. “ദൈവത്തിന് നന്ദി… ദ പ്രീസ്റ്റ് എന്ന സിനിമയില്‍ …

Read More

റാമില്‍ മോഹന്‍ലാല്‍ എത്തുന്നത് രണ്ട് വ്യത്യസ്ത വേഷങ്ങളിൽ

ഏറെ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് റാം. ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ എന്നാണ് പുതിയ റിപ്പോർട്ട് . ദൃശ്യത്തിന് ശേഷം മോഹൻലാലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് റാം. സിനിമയെക്കുറിച്ചുള്ള ഓരോ വാർത്തകളും പ്രേക്ഷകർ ആകാംഷയോടെ സ്വീകരിക്കുന്ന വേളയിലാണ് ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്തു വന്നത്.ഒരു തകർപ്പൻ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിൽ ആദ്യം പ്രത്യക്ഷപ്പെട്ട മോഹൻലാൽ പിന്നീട് ഒരു ചെറുപ്പ വേഷത്തിൽ കൂടി പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ അമ്പരപ്പിലാണ്.  റാം എന്ന ടൈറ്റില്‍ കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ …

Read More
error: Content is protected !!