ചിത്രം ലാല്‍ബാഗിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

  പൈസാ പൈസായ്ക്ക് ശേഷം പ്രശാന്ത് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ബാഗ്. മംമ്ത മോഹന്‍ ദാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ത്രില്ലര്‍ ചിത്രമാണിത് . ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിയ്ക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുന്‍പും ശേഷവുമുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. പൂര്‍ണമായും ബാംഗ്ളൂരില്‍ ആണ് സിനിമ ചിത്രീകരിച്ചത്. സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുല്‍ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട് തുടങ്ങിയവരും …

Read More

കോവിഡ് 19; സ്വയം നിരീക്ഷണത്തിൽ നടി മംമ്ത മോഹന്‍ദാസ്

കൊറോണ വൈറസ് ബാധയുടെ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ നടി മംമ്ത മോഹന്‍ദാസ് സെല്‍ഫ് ക്വാറന്റൈനില്‍ കഴിയുകയാണ് ഇപ്പോ. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ താരത്തിന് ഇല്ലെങ്കിലും വിദേശത്ത് നിന്ന് എത്തിയിതിനാലാണ് താരം നിരീക്ഷണത്തിൽ കഴിയുന്നത്. വിദേശയാത്ര കഴിഞ്ഞ് വന്നവര്‍ 14 ദിവസമെങ്കിലും ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുകയാണ് താരം. ദുബായില്‍ ആറ് ദിവസത്തോളം തേടല്‍ എന്ന മ്യൂസിക് വീഡിയോയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് താരം കേരളത്തിൽ എത്തിയത്. കൊറോണ വൈറസ് പടര്‍ന്നതോടെ വലിയ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരുന്നു ഷൂട്ടിംഗ് അവസാനിപ്പിച്ചത്.

Read More
error: Content is protected !!