ആലിയ, രണ്‍ബീര്‍ വിവാഹം ഈ വർഷം

ബോളിവുഡും പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് നടി ആലിയ ഭട്ടിന്റേയും രണ്‍ബീര്‍ കപൂറിന്റേയും. ആലിയ രണ്‍ബീര്‍ പ്രണയത്തെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്. ഇരുവരുടേയും പ്രണയത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് നല്ല പിന്തുണയും ലഭിക്കുന്നുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടുമൊരു വിവാഹത്തിന് അരങ്ങൊരുങ്ങുകയാണ്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആലിയ രണ്‍ബീര്‍ വിവാഹത്തിനെ കുറിച്ചുളള സൂചനയാണ് പുറത്തു വരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ആലിയയും രണ്‍ബീറും തമ്മില്‍ പ്രണയത്തിലാണ്. ഗോസിപ്പുകൾ പൊട്ടിപ്പുറപ്പെടുന്നതിനു മുന്‍പ് തന്നെ ഇരു താരങ്ങളും തങ്ങളുടെ …

Read More

നടി ജയഭാരതിയുടെ മകൻ വിവാഹിതനായി

നടി ജയഭാരതിയുടെയും പരേതനായ നടന്‍ സത്താറിന്റെയും മകന്‍ ഉണ്ണികൃഷ്ണന്‍ സത്താറിന്റെ വിവാഹം നടന്നു. താരപുത്ര വിവാഹത്തില്‍ പങ്കെടുക്കാന്‍ സിനിമാ ലോകത്ത് നിന്നും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം വമ്പന്‍ താരങ്ങളാണ് എത്തിയത്. ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. സോനാലി നബീല്‍ ആണ് വധു. കേരള ഹിന്ദു ആചാര പ്രകാരമുള്ള വിവാഹമാണ് നടന്നത്. കസവ് സാരിയും ആഭരണങ്ങളും അണിഞ്ഞ് വധുവും മുണ്ടും ഷര്‍ട്ടുമണിഞ്ഞ് വരനും വിവാഹ വേദിയില്‍ തിളങ്ങി. ജയഭാരതി വിവാഹത്തിനായി സെറ്റ് മുണ്ട് വേഷത്തിലാണ് എത്തിയത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ വിവാഹ സത്കാരം …

Read More

മലയാള സിനിമയിൽ വിവാഹ സീസൺ

മൂന്നാഴ്ച കൊണ്ട് എട്ട് വിവാഹങ്ങളാണ് മലയാള സിനിമാ രംഗവുമായി ബന്ധപെട്ടു നടന്നത്. നടി കാര്‍ത്തികയുടെ മകന്റെ വിവാഹമായിരുന്നു ആദ്യത്തേത്. ജനുവരി 17 നായിരുന്നു മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായിക കാര്‍ത്തികയുടെയും ഡോക്ടര്‍ സുനില്‍ കുമാറിന്റെയും മകന്‍ വിഷ്ണുവിന്റെ വിവാഹം. പൂജയാണ് വധു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില് സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. സുരേഷ് ഗോപി, ഭാര്യ രാധിക, കാവാലം ശ്രീകുമാര്‍, മോഹന്‍ലാല്‍ തുടങ്ങിയവരും വധൂവരന്മാര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ജനുവരി 20നായിരുന്നു നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ സച്ചിന്റെ വിവാഹം. തിരുവനന്തപുരം ശംഖുമുഖം …

Read More

തമിഴ് നടൻ യോഗി ബാബു വിവാഹിതനായി!

തമിഴിലെ മുൻനിര ഹാസ്യതാരമാണ് യോഗി ബാബു. സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം സജീവ സാന്നിദ്ധ്യമായി യോഗി ബാബു എത്താറുണ്ട്. ഇപ്പോൾ നടന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. മഞ്ജു ഭാര്‍ഗവിയെ ആണ് നടന്‍ താലി ചാര്‍ത്തിയിരിക്കുന്നത്. വീട്ടുകാർ കണ്ടെത്തിയ വധുവാണ് മഞ്ജു എന്നാണ് അറിയാൻ കഴിയുന്നത്. തമിഴ്‌നാട്ടിലെ തിരുട്ടനിയിലുളള മുരുഗന്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരം മാര്‍ച്ചില്‍ ചെന്നൈയില്‍ വെച്ച് നടത്തും. ധനുഷ് നായകനാവുന്ന കര്‍ണന്‍ എന്ന ചിത്രത്തിലാണ് യോഗി ബാബു അവസാനം അഭിനയിച്ചത്. പരിയേറും പെരുമാളിലൂടെ …

Read More

മലയാള ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി

ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോനാണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ലാല്‍ജോസിന്റെ ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി അഭിനയരംഗത്ത് തുടക്കം കുറിച്ചത്. രഞ്ജിത്തിന്റെ ‘ലീല’യില്‍ ശ്രദ്ധേയ കഥാപാത്രത്തെ പാർവ്വതി അവതരിപ്പിച്ചു. ‘പുത്തന്‍പണം’, ‘മധുരരാജ’, ‘പട്ടാഭിരാമന്‍’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Read More

നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. ഐശ്വര്യയാണ് വധു. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 2003ൽ പുറത്തിറങ്ങിയ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്. 2015ൽ നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ തിരക്കഥ എഴുതിയ വിഷ്ണു പ്രേക്ഷക ശ്രദ്ധ നേടി . പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ നായകനായും അഭിനയിച്ച വിഷ്ണു മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന യുവ താരമായി മാറി . സിദ്ദീഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബിഗ് ബ്രദറാണ് …

Read More
error: Content is protected !!