മോഹൻലാലിനെതിരെ വ്യാജ പ്രചരണം; പ്രതിയെ പിടികൂടിയ കേരളാ പൊലീസിന് കയ്യടി

  തിരുവനന്തപുരം: നടൻ മോഹൻലാലിന് കോവിഡ് രോഗബാധയേറ്റതായി വ്യാജ പ്രചരണം നടത്തിയ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി സമീർ എന്നയാളെയാണ് പോലീസ് പിടികൂടിയത്. മോഹൻലാലിന്റെ സിനിമയിലെ ഒരു ദൃശ്യം ഉൾപ്പെടുത്തി ” മോഹൻലാൽ കൊറോണ ബാധിച്ച് അന്തരിച്ചു” എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണമാണ് പ്രതി നടത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ പിടികൂടിയ കാര്യം കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആണ് പങ്കുവെച്ചത്.

Read More

വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ വിവാഹത്തിന് അതിഥികളായി താരരാജക്കന്‍മാര്‍

മലയാള സിനിമയിലിപ്പോള്‍ മൂന്ന് പേരുടെ വിവാഹമായിരുന്നു ഞായറാഴ്ച നടന്നത്. നവദമ്പതികള്‍ക്ക് ആശംസ നേരാനായി താരങ്ങള്‍ എത്തിയപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകർ കണ്ടുകഴിഞ്ഞു. ബാലതാരമായെത്തി പിന്നീട് തിരക്കഥാകൃത്തും നായകനുമായി മാറിയ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ വിവാഹവും കഴിഞ്ഞ ദിവസമായിരുന്നു. കോതമംഗലം സ്വദേശിനിയായ ഐശ്വര്യയെയായിരുന്നു വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന് പിന്നാലെയായാണ് കലൂരില്‍ വെച്ച് വിരുന്ന് നടത്തിയത്. സിനിമാലോകത്തുനിന്നും നിരവധി പേരാണ് നവദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയത്. മമ്മൂട്ടി , മോഹന്‍ലാല്‍, വിജയരാഘവന്‍, നമിത പ്രമോദ്, അനു സിത്താര, …

Read More
error: Content is protected !!