മറ്റു നടൻമാർ ചെയ്തതു ഭംഗിയാക്കിയ റോളുകൾ തനിക്കു ചെയാം, എന്നാൽ മോഹൻലാൽ, താരത്തിനെ കുറിച്ച് വെളിപ്പെടുത്തികൊണ്ടു തെലുങ്ക് താരം വെങ്കിടേഷ്

ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് മോഹൻലാൽ. ഇപ്പോഴിതാ മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ടു മുന്നോട്ടു വന്നിരിക്കുന്നത് തെലുങ്ക് താരം വെങ്കിടേഷ്. സിനിമാ വികടൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം മോഹൻലാലിനെ കുറിച്ച് പറയുന്നത്.   തമിഴിൽ നിന്ന് രജനികാന്ത്, പ്രഭു, ഭാഗ്യരാജ്, ധനുഷ്, സൂര്യ, മാധവൻ അതുപോലെ മലയാളത്തിൽ നിന്ന് മമ്മൂട്ടി, മുരളി എന്നിവർ അഭിനയിച്ച ചിത്രങ്ങളുടെ തെലുങ്ക് റീമേക്കിൽ താൻ അഭിനയിച്ചിട്ടുണ്ട് എന്നും എന്നാൽ താൻ ഇപ്പോഴും ചെയ്യാൻ ഭയപ്പെടുന്നത് മോഹൻലാൽ ചിത്രങ്ങളുടെ റീമേക് ആണെന്നും വെങ്കിടേഷ് പറയുകയാണ്. കാരണം മറ്റു …

Read More

ബാലേട്ടൻ എന്ന സിനിമയില്‍ നായകനായി തിരക്കഥാകൃത്ത് മനസ്സില്‍ കണ്ടത് മോഹൻലാലിനെ ആയിരുന്നില്ല; സംവിധായകൻ വി എം വിനു

വി എം വിനു സംവിധാനം ചെയ്‍ത മോഹൻലാൽ ചിത്രമായിരുന്നു ബാലേട്ടൻ. ബാലേട്ടൻ അക്കാലത്ത് വലിയ വിജയവുമായി മാറിയിരുന്നു. ഒട്ടേറെ ശ്രദ്ധേയ താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു. കോമഡിക്കും കുടുംബ ബന്ധങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരുന്നു അത്. എന്നാല്‍ ചിത്രത്തില്‍ മോഹൻലാലിനെയല്ല ആദ്യം നായകനായി ആലോചിച്ചിരുന്നത് എന്ന് പറയുകയാണ് സംവിധായകൻ. ‘ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ ഷാഹിദ് എന്നോട് പറഞ്ഞു. കേട്ടപ്പോള്‍ തന്നെ ഹൃദയസ്‍പര്‍ശിയായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഞാനതില്‍ കണ്ടു. കഥ എനിക്ക് ഏറെ ഇഷ്‍ടപ്പെട്ടു. പിന്നീട് അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കാനുള്ള ശ്രമമായിരുന്നു. തുടര്‍ന്ന് …

Read More

ഷെയിൻ നിഗം നായകനാകുന്ന ഉല്ലാസത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ഷെയിന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഉല്ലാസം. വലിയ പെരുന്നാളിന് ശേഷം ഷെയിൻ അഭിനയിക്കുന്ന ചിത്രമാണ് ഇത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ്. മാഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്ത ഗെറ്റപ്പിലാകും ഷെയിന്‍ എത്തുക. ലക്ഷ്മി പവിത്രനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. …

Read More

കാണായി മോഹൻലാൽ നേരിട്ടെത്തി; ഓടിയനെ വരച്ചു നൽകി പ്രണവ്

കുറച്ചു നാളുകൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ ചിത്രകാരന്‍ പ്രണവ് ആദ്യമായി വാര്‍ത്തകളില്‍ വന്നത്. പങ്കെടുത്ത ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ നേടിയ തുക ദുരിതാശ്വാസനിധിയിലേക്ക് നേരിട്ടെത്തി നല്‍കിയ പ്രണവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയും പരിചയപ്പെടുത്തിയിരുന്നു. ഇപ്പോൾ ഈ കലാകാരനെ കാണാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തി. ജന്മനാ ഇരുകൈകളുമില്ലാത്ത പ്രണവ് കാലുകള്‍ കൊണ്ടാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. തന്നെ കാണാനെത്തുന്ന പ്രിയനടന് സമ്മാനിക്കാന്‍ അദ്ദേഹത്തിന്റെ തന്നെ സിനിമയിലെ ഒരു കഥാപാത്രത്തെ പ്രണവ് വരച്ച് സൂക്ഷിച്ചിരുന്നു. ഒടിയന്‍ സിനിമയിലെ ‘മാണിക്യന്റെ’ ചെറുപ്പത്തിലെ രൂപമാണ് …

Read More

താരരാജാക്കന്മാർ ആശംസകള്‍ അറിയിച്ചു, മഞ്ജു വാര്യർ ചിത്രം ‘ലളിതം സുന്ദരം’

മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ഇന്നലെകള്‍ ഇല്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ചുറിയും ഒന്നിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും താരചക്രവര്‍ത്തി മോഹന്‍ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടത്. മഞ്ജു വാര്യര്‍ക്കും ബിജു മേനോനും മധു വാര്യര്‍ക്കും ആശംസകളറിയിച്ചാണ് ഇരുവരും ടൈറ്റില്‍ പുറത്ത് വിട്ടിരിക്കുന്നത്. 41 എന്ന …

Read More

മോഹൻലാൽ എന്ന നടൻ ഇല്ലായിരുന്നെങ്കിൽ !!! പുലിമുരുകനെപ്പറ്റി സംവിധായകൻ

മലയാള സിനിമ വൻ ആഘോഷമാക്കിയ മാസ് ഹിറ്റ് ചിത്രമാണ് പുലിമുരുകനെന്നു പറയേണ്ട കാര്യമില്ല. നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായിരുന്നു ഇത്. 2016ൽ തിയേറ്ററുകളിൽ എത്തിയ പുലിമുരുകൻ ഇന്നും പ്രേക്ഷരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മോഹൻ ലാൽ ചിത്രം എന്നതിലുപരി മറ്റു ചില പ്രത്യേകതകളും ചിത്രത്തിനുണ്ടായിരുന്നു. ഉദയകൃഷ്ണന്‍ സ്വതന്ത്ര തിരക്കഥാകൃത്താകുകയും വൈശാഖ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയെന്ന നിലയിലും ഏറെ വാര്‍ത്താപ്രധാന്യം ചിത്രം നേടിയിരുന്നു. പുലിമുരകൻ എന്ന ചിത്രം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ പിറവിയെ …

Read More

കുസൃതിക്കാരി ശോഭന, ഫോട്ടോ പങ്കുവെച്ച് മണിയൻപിള്ള രാജു

മോഹന്‍ലാല്‍ ശോഭന താരജോഡികൾ ഒന്നിച്ചു അഭിനയിച്ച സിനിമകളെല്ലാം വൻ വിജയമായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമകളാണെങ്കില്‍ പറയുകയും വേണ്ട. അത്തരമൊരു ചിത്രമാണ് വെള്ളാനകളുടെ നാട്. കോണ്‍ട്രാക്ടര്‍ സിപി എന്ന കഥാപാത്രത്തില്‍ മോഹന്‍ലാലും അദ്ദേഹത്തിന്റെ മുന്‍കാമുകിയും മുന്‍സിപ്പല്‍ കമ്മീഷ്ണര്‍ രാധയായി ശോഭനയും തകര്‍ത്തഭിനയിച്ച സിനിമയായിരുന്നു അത്. കുതിരവട്ടം പപ്പുവിനെ ശ്രദ്ധേയനാക്കിയ ‘താമരശ്ശേരി ചുരം’ ഡയലോഗ് ഈ സിനിമയിലേത് ആയിരുന്നു. മണിയന്‍പിള്ള രാജുവും, ജഗദീഷും അടക്കം വെള്ളാനകളുടെ നാട് താരസമ്പന്നമായൊരു ചിത്രമായിരുന്നു. ഇപ്പോൾ സിനിമയുടെ ഓര്‍മ്മകള്‍ പുതുക്കി രംഗത്തു വന്നിരിക്കുകയാണ് മണിയന്‍പിള്ള രാജു. ഫേസ്ബുക്കിലൂടെ താരം പങ്കുവെച്ചൊരു …

Read More

മരക്കാര്‍ അറബിക്കടലിന്റെ സിംഹം; ക്യാരക്ടർ പോസ്റ്ററിൽ തിളങ്ങി സിദ്ദിഖും

ഏറെ ആകാംക്ഷയോട് പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചെറിയ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ- മോഹൻലാൽ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മാർച്ചിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിടുകയാണ് അണിയറ പ്രവർത്തകർ. ഇപ്പോഴിത സിദ്ദിഖിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് മരക്കാർ ടീം. പട്ടു മരയ്ക്കാർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിദ്ദിഖിക്കിന്റെ ക്യാരക്ടർ പോസ്റ്ററിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മഞ്ജു വാര്യരുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരുന്നു. സുബൈദ എന്ന കഥാപാത്രത്തെയാണ് …

Read More

മോഹൻലാലുമായുള്ള പിണക്കം സത്യമാണോ? മനസ്സ് തുറന്ന് ശ്രീനിവാസൻ

മലയാളികളുടെ പ്രിയതാരജോഡികളായ മോഹൻലാൽ ശ്രീനിവാസൻ കൂട്ട്ക്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളാണ്. നടോടിക്കാറ്റ്, അക്കരെ അക്കരെ, പട്ടണത്തിൽ പ്രവേശം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകർ കാണുന്നവയാണ്. ഈ കൂട്ട്ക്കെട്ട് പിന്നീട് കാണാനേ കഴിഞ്ഞില്ല. അതിനാൽ താരങ്ങൾ തമ്മിൽ പിണക്കമാണോ എന്നുള്ള വാർത്തകൾ ധാരാളം പ്രചരിച്ചിരുന്നു. ഇപ്പോഴിത ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രീനിവാസൻ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചോദ്യത്തിനായിരുന്നു ശ്രീനിവാസന്റെ മറുപടി. പലരും തന്നോട് ചോദിച്ചിരുന്നു ലാലും ശ്രീനിയും തമ്മിൽ സ്വര ചേർച്ചയുണ്ടോ എന്ന്. അങ്ങിനെ ഉണ്ടെങ്കിൽ …

Read More

ബിഗ് ബോസ്സിൽ നിന്ന് പുറത്തു പോകുമ്പോൾ പൊട്ടിക്കരഞ്ഞ് തെസ്നി

അപ്രതീക്ഷമായ കാര്യങ്ങളാണ് ബിഗ് ബോസ് ഹൗസിൽ‌ നടക്കുന്നത്. വീട്ടിൽ നടക്കുന്ന പലകാര്യങ്ങളും പ്രതീക്ഷയ്ക്ക് വിപരീതമാണ്. പ്രേക്ഷകരേയും മത്സരാർഥികളേയും ഒരുപോലെ ഞെട്ടിപ്പിക്കുന്നതായിരുന്നു ബിഗ് ബോസിലെ ഇത്തവണത്തെ എലിമിനേഷൻ. തെസ്നിഖാനായിരുന്നു ഇക്കുറി ബിഗ്ബോസ് ഹൗസിൽ നിന്ന് പുറത്തായത്. പതിവിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു മോഹൻലാലിന്റെ പ്രഖ്യാപനം. സാധാരണഗതിയിൽ ഞായറാഴ്ചകളിലാണ് എലിമിനേഷൻ നടക്കുന്നത്. എന്നാൽ ഇത്തവണ ശനിയാഴ്ച തന്നെ എലിമിനേഷൻ നടന്നു. പെട്ടെന്നുളള പ്രഖ്യാപനമായിരുന്നു. ഏറെ പക്വതയോടെയായിരുന്നു തെസ്നി സന്ദർഭത്തെ കൈകാര്യം ചെയ്തത്. എന്നാൽ മോഹൻലാലിന്റെ മുന്നിൽ എത്തിയപ്പോഴേയ്ക്കും കാര്യങ്ങൾ കൈ വിട്ട് പോകുകയായിരുന്നു. എങ്ങനെയുണ്ടായിരുന്നു ബിഗ് ബോസിലെ അനുഭവം …

Read More
error: Content is protected !!