കോവിഡ് പ്രതിരോധം; മുംബൈ പോലീസിനെ പ്രശംസിച്ച് അജയ് ദേവ്ഗൺ

  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പോരിടുന്ന മുംബൈ പോലീസിനെ പ്രശംസിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗൺ . ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ”എല്ലാവരും വീട്ടിൽ ഇരിക്കുമ്പോൾ നമ്മുടെ സുരക്ഷക്കായി അവർ പോരാടുകയാണെ”ന്നാണ് അജയ് ദേവ്ഗൺ ട്വിറ്ററിൽ കുറിച്ചത്. അടുത്തിടെ മുംബൈ പോലീസ് പങ്കുവച്ച ഒരു വീഡിയോക്ക് മറുപടിയായിട്ടാണ് അജയ് ദേവ്ഗൺ പ്രശംസ അറിയിച്ചത്. വീഡിയോയിൽ, പോലീസ് ഉദ്യോഗസ്ഥരോട് 21 ദിവസത്തേക്ക് വീടുകൾക്കുള്ളിൽ താമസിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നുവെന്ന് ചോദിക്കുന്നുണ്ട്, അവരിൽ ഭൂരിഭാഗവും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമെന്നും സിനിമകൾ കാണുമെന്നും പുസ്തകങ്ങൾ വായിക്കുമെന്നും പറഞ്ഞത്.

Read More
error: Content is protected !!