മോഹൻലാലും നയൻതാരയും ദീപം തെളിയിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഐക്യദീപം തെളിയിക്കാനുള്ള ആഹ്വാനത്തിന് പിന്തുണയുമായി പ്രിയ താരങ്ങൾ. നടൻ മോഹൻലാലും അദ്ദേഹത്തിന്റെ വീട്ടിൽ ദീപം തെളിയിച്ചു. അദ്ദേഹം തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിൽ ഭാര്യ സൂചിത്ര, മകൻ പ്രണവ് എന്നിവർ ഉണ്ടായിരുന്നു.

Read More

സിനിമാപ്രവർത്തക യൂണിയന് സഹായസംഭവനയുമായി ലേഡി സൂപ്പർസ്റ്റാർ

  കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായ കോളിവുഡിലെ സിനിമാ ടെക്‌നീഷ്യന്‍സ് യൂണിയൻ തങ്ങളുടെ അംഗങ്ങൾ കത്ത് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമാപ്രവർത്തകർക്ക് സഹായ സഹകരങ്ങളുമായി ഒട്ടേറെ താരങ്ങളും പിന്നീട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തമിഴ്ലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഫെഫ്സി യൂണിയന് 20 ലക്ഷം രൂപ സഹായസംഭവന നൽകിയിരിക്കുകയാണ്. നേരത്തെ കമൽ ഹാസനും സംവിധായകൻ ശങ്കറും, ഉദയനിധി സ്റ്റാലിനും 10 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. സിനിമ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാൻ നേരത്തെ ശിവകുമാർ കുടുംബവും, ശിവകർത്തികേയനും, വിജയ് സേതുപതിയും പത്ത് ലക്ഷം രൂപ നൽകിയിരുന്നു. …

Read More

ചിത്രങ്ങൾ പങ്കുവച്ച് നയൻതാര

ജനതാ കർഫ്യൂവിനെയും പ്രധാനമന്ത്രിയുടെ നയങ്ങളെയും പിന്തുണച്ചുകൊണ്ട് കൈ അടിച്ച് ശബ്ദമുണ്ടാക്കി രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ ഒന്നടങ്കം അഭിനന്ദിക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീ‍ഡിയയില്‍ തരംഗമാകുന്നത്. ബാൽക്കണിയിൽ നിന്നു കൊണ്ട് കൈ കൊട്ടുന്ന താരത്തിൻ്റെ ചിത്രം ആരാധകരുമായി ഷെയർ ചെയ്തിട്ടുണ്ട്. മികച്ച ഒരു ആരോഗ്യാന്തരീക്ഷമുണ്ടാക്കുന്നതിനായി അഹോരാത്രം പ്രവർത്തിക്കുന്ന എല്ലാ സന്നദ്ധ പ്രവർത്തകർക്കും ആദരമെന്ന് കുറിച്ചുകൊണ്ടാണ് താരത്തിൻ്റെ പോസ്റ്റ്. നിരവധി പേരാണ് താരത്തിൻ്റെ ഈ ചിത്രത്തിന് കമൻ്റുകളുമായി വന്നത്.

Read More

രണ്ട് നായികമാരും ഇട്ടിട്ടു പോയപ്പോഴുള്ള ദുഃഖത്തെക്കുറിച്ച് വെളിപ്പെടുത്തി ചിമ്പു

സിനിമയിലായാലും ജീവിതത്തിലായാലും ചിമ്പു എന്നും പ്രണയിച്ചുകൊണ്ടേയിരിക്കും. പ്രണയം നല്ല രീതിയില്‍ കൊണ്ടുപോവാനുള്ള എന്ത് സംശയത്തിനും ചിമ്പുവിന്റെ പക്കല്‍ മറുപടിയുണ്ട്. ചിമ്പുവിന് രണ്ട് പ്രണയ പരാജയങ്ങള്‍ കൊടുത്ത പാഠമാണത്. തമിഴ് സിനിമയിലെ മുന്‍നിര നായികമാരുമായിട്ടായിരുന്നു ചിമ്പുവിന്റെ പ്രണയങ്ങള്‍. ആ പ്രണയ പരാജയം തന്ന നിരാശയില്‍ നിന്ന് താന്‍ എങ്ങിനെ പുറത്തു കടന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ചിമ്പു വ്യക്തമാക്കി. കരഞ്ഞു തീര്‍ക്കുകയായിരുന്നു താൻ എന്നാണ് ചിമ്പു പറഞ്ഞത്. ‘മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും ആ പ്രണയ വിഷാദത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ കഴിയില്ല. …

Read More

സൂപ്പര്‍ താരം നയന്‍താര പോലും കറിവേപ്പില; നടിമാരുടെ അവസ്ഥയെപ്പറ്റി ഷീല

ഇന്നത്തെ നടിമാര്‍ അവസരങ്ങൾക്കായി പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുന്നതിൽ സങ്കടമുണ്ടെന്ന് നടി ഷീല. അന്ന് നടിമാര്‍ വണ്ണം കൂട്ടാനാണ് ശ്രമിച്ചതെന്നും ഇന്ന് പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുകയാണെന്നും താരം പറഞ്ഞു. എന്നാല്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ‘അന്ന് നടിമാര്‍ വണ്ണം കൂട്ടാന്‍ തിന്നു കൂട്ടി. ഞങ്ങളുടെ ഒക്കെ കാലത്ത് നായികമാര്‍ക്ക് വണ്ണം വേണം. ശരീര പുഷ്ടി വളര്‍ത്താന്‍ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിന് പുറമേ ഇന്‍ജക്ഷനും ഉണ്ടാകും. ഇന്ന് നടിമാര്‍ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുന്നു. സംങ്കടം തോന്നും’ ഷീല പറഞ്ഞു. …

Read More
error: Content is protected !!