പഴയ തലമുറയിലെ മികച്ച നടന്മാരോടൊപ്പം നില്‍ക്കുന്നവര്‍ ഈ തലമുറയില്‍ ഉണ്ടോയെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് പ്രിയദർശൻ

മലയാള സിനിമയിലെ പുതിയ സംവിധായകന്ർ മികച്ച സിനിമകളാണ് എടുക്കുന്നതെന്ന് പ്രിയദര്‍ശന്‍. അവയില്‍ ചില സിനിമകള്‍ കാണുമ്പോള്‍ സ്വന്തം റിട്ടയര്‍മെന്റിനക്കുറിച്ച് ആലോചിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു പ്രിയന്‍. ‘പുതിയ തലമുറ എടുക്കുന്ന സിനിമകള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ ഇതൊക്കെ കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്, എനിക്കെന്താണ് ഇങ്ങനെ ചിന്തിക്കാന്‍ പറ്റാത്തതെന്ന്. എത്ര ഇന്ററസ്റ്റിംഗ് ആയിട്ടാണ് ആളുകള്‍ സിനിമയെടുക്കുന്നത്. പിന്നെ, മലയാളസിനിമയിലെ പെര്‍ഫോമന്‍സ് എന്ന് പറയുന്നത് റിയലിസ്റ്റിക് ആവാന്‍ തുടങ്ങി. ശരിക്കും പറഞ്ഞാല്‍ എന്നെപ്പോലുള്ള ആളുകള്‍ റിട്ടയര്‍ ചെയ്യേണ്ട …

Read More
error: Content is protected !!