ആസിഫ് അലിയുടെ പുതിയ ചിത്രം കുഞ്ഞെല്‍ദോയുടെ ആദ്യ വീഡിയോ പുറത്ത്‌

കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ആസിഫ് അലിയുടെ പുതിയ ചിത്രമാണ് കുഞ്ഞെല്‍ദോ. ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനത്തിനൊപ്പമാണ് സിനിമയിലെ രംഗങ്ങള്‍ വീഡിയോയില്‍ കാണിക്കുന്നത്. കുഞ്ഞെല്‍ദോയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആസിഫ് അലി എത്തുന്നത്. വിനീത് ശ്രീനിവാസനാണ് സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം നൽകിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സ്വരൂപ് ഫിലിപ്പ് …

Read More
error: Content is protected !!