‘ട്രാൻസ് ‘ പുതിയ സ്റ്റിൽ റിലീസ്

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ട്രാൻസ്. ഈ ചിത്രത്തിൽ ഫഹദും, നസ്രിയയും ആണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. അമല്‍ നീരദ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രം നിർമിച്ചത്. ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. നവാഗതനായ ജാക്‌സണ്‍ വിജയന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം രചിച്ചത്.

Read More

ഹോളിവുഡ് ചിത്രം ”ഗ്രേഹൗണ്ട്” പുതിയ പോസ്റ്റർ

ആരോൺ ഷ്നൈഡർ സംവിധാനം ചെയ്ത് ടോം ഹാങ്ക്സ് അഭിനയിച്ച യുദ്ധ ചിത്രമാണ് ഗ്രേഹൗണ്ട്. ചിത്രത്തിലെ പുതിയ പോസ്റ്റർ എത്തി. സി. എസ്. ഫോറസ്റ്റർ എഴുതിയ 1955 ലെ ദി ഗുഡ് ഷെപ്പേർഡ് നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്റ്റീഫൻ ഗ്രഹാം, റോബ് മോർഗൻ, എലിസബത്ത് ഷൂ എന്നിവർ ഇതിൽ അഭിനയിക്കുന്നു. സോണി പിക്ചേഴ്സ് റിലീസ് ചെയ്യുന്ന ചിത്രം 2020 ജൂൺ 12 ന് അമേരിക്കയിൽ പ്രദർശനത്തിന് എത്തുകയാണ്.

Read More

‘നെട്രികൺ’ ചിത്രത്തിൽ നയൻ‌താരയുടെ കൂടെ അജ്മൽ അമീറും

നയൻതാര കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രമാണ് ‘നെട്രികൺ’. ഈ ചിത്രത്തിൽ മലയാളിയായ തെന്നിന്ത്യന്‍ താരം അജ്മൽ അമീറും വരുന്നു. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അജ്മൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. റൗഡി പിക്‌ച്ചേഴ്സിന്റെ ബാനറിൽ വിഘ്നേഷ് ശിവൻ ആണ് ചിത്രത്തിന്റെ നിർമാണം. “ഒരുപാട് ട്വിസ്റ്റുകളും ടേണുകളുമുള്ള സിനിമയാണ്. രണ്ടു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നയൻതാരയും ഞാനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്,” ചിത്രത്തെ കുറിച്ച് അജ്മൽ സിനിമ എക്സ്‌പ്രസ്സിനോട് പറയുന്നു.

Read More

ഹൊറർ-ത്രില്ലർ മാതൃകയിൽ ‘ഇഷ’യുടെ ട്രെയിലർ

ജോസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഇഷ’യുടെ ട്രെയിലർ പുറത്തിറങ്ങി. ഹൊറർ-ത്രില്ലർ പശ്ചാത്തലം തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഉണ്ണിമുകുന്ദൻ, അജു വർഗീസ് തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. കിഷോർ സത്യ, ബേബി ആവണി, മാർഗറേറ്റ് ആന്റണി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ‘ഹെര്‍ പ്ളേ ഗോട്ട് ഡാര്‍ക്കര്‍’ എന്ന വിശേഷണവുമായാണ് ചിത്രം എത്തുന്നത്. എം.ഡി സുകുമാരനാണ് ഇഷയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജോഫി തരകന്‍, ഭാഗ്യശ്രീ, ദര്‍ശനഎന്നിവരുടെ വരികള്‍ക്ക് ജോനാഥന്‍ ബ്രൂസിയാണ് സംഗീതം നൽകുന്നത് . ജാസി ഗിഫ്റ്റ്, സയനോര,അഖില എന്നിവരാണ് …

Read More

‘ക്ലീൻ U’ സർട്ടിഫിക്കറ്റോടെ സെൻസർ ബോർഡ് കടമ്പ കടന്ന് അയ്യപ്പപ്പനും കോശിയും

പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അയ്യപ്പനും കോശിയും സെൻസർ സർട്ടിഫിക്കേഷൻ പൂർത്തിയാക്കി റിലീസിനൊരുങ്ങുന്നു . അനാർക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. ക്ലീൻ U സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 7ന് പ്രദർശനത്തിന് എത്തും.കഴിഞ്ഞ ദിവസങ്ങളിലായി ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ടൈറ്റിൽ സോങ്ങും യൂട്യൂബിൽ വൺ പ്രതികരണമാണ് നേടിയിരിക്കുന്നത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജും …

Read More

‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ,ഫെബ്രുവരി 21ന് റിലീസ്

മലയാള ചലച്ചിത്രം ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ഫെബ്രുവരി 21ന് തിയേറ്ററുകളിലെത്തും. അനുമോളെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കിയ വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന്‍ ഒരുക്കുന്ന ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. വിനയ് ഫോര്‍ട്ടാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. തമാശയുടെ ഗംഭീര വിജയത്തിന് ശേഷം വിനയ് ഫോര്‍ട്ട് നായകനാകുന്ന ഈ ചിത്രം സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു. എസ്. ഉണ്ണിത്താന്‍ ആണ് നിർമ്മിക്കുന്നത്. ശ്രിന്ദ, അനുമോള്‍, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം, അരുണ്‍ കുര്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ശംഭു പുരുഷോത്തമനാണ് തിരക്കഥ നൽകിയിരിക്കുന്നത്. ഇതിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് …

Read More

‘അയ്യപ്പനും കോശിയും’ റിലീസിനൊരുങ്ങുന്നു

പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ച അയ്യപ്പനും കോശിയും റിലീസിങ്ങിനൊരുങ്ങുകയാണ്. സച്ചി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിലാണ് തിയ്യേറ്ററുകളിലെത്തുന്നത്. സിനിമ അതിന്റെ അവസാന ഘട്ട പുരോഗമനത്തിലാണ്. ഈ സിനിമയിലെ പുതിയ ഗാനം ഇപ്പോൾ തരംഗമായിരിക്കുകയാണ്. ജേക്ക്‌സ് ബിജോയുടെ സംഗീതത്തില്‍ നഞ്ചമ്മയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഗാനത്തിന്റെ വരികളും നഞ്ചമ്മയുടേതാണ്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും സച്ചിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. സബ് ഇന്‍സ്‌പെക്ടറായ അയ്യപ്പന്‍ നായരും …

Read More

യൂട്യൂബിലൂടെ സക്സസ് ടീസര്‍ പുറത്തുവിട്ട് ഷൈലോക്കിൻറെ അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടി ചിത്രമായ ‘ഷൈലോക്ക്’ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രധാന സെന്ററുകളിലെല്ലാം മികച്ച കളക്ഷൻ നേടുകയാണ്. ചിത്രം വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ആരാധകര്‍ക്ക് വിജയസമ്മാനവുമായി എത്തിയിരിക്കുകയാണ് ഷൈലോക്ക് ടീം. യൂട്യൂബിലൂടെ സക്സസ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടാണ് പ്രേക്ഷകരോട് സന്തോഷം അറിയിച്ചത് . കേരളത്തില്‍ മാത്രം 226 തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഇന്ത്യയിൽ ആകെ 313 തീയേറ്ററുകള്‍ പ്രദർശിപ്പിച്ചു. ഇതിനോടകം മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രം നേടിയെടുത്തത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക് . നവാഗതരായ അനീഷ് ഹമീദ്, …

Read More
error: Content is protected !!