വധശിക്ഷ നടപ്പിലാക്കിയതിൽ പ്രതികരണമറിയിച്ച് നടി തമന്ന

  ചെന്നൈ: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ രംഗത്ത്. ഒടുവിൽ നീതി നടപ്പാക്കി എന്ന് തമന്ന ട്വിറ്ററിൽ കുറിച്ചു. ഹാഷ്ടാ​ഗോടെയാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. “നിർഭയകേസ് കുറ്റവാളികളെ വധിക്കുന്നു എന്ന അവിശ്വസനീയമായ വാർത്തയോടെ ദിവസം ആരംഭിക്കുന്നു. നീതി നടപ്പാക്കി,” തമന്ന ഭാട്ടിയ ട്വിറ്ററിൽ കുറിച്ചു. തമന്നയ്ക്ക് പുറമേ ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂർ, റിതീഷ് ദേശ്മുഖ്, പ്രീതി സിന്‍റാ തുടങ്ങിയവരും വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

Read More
error: Content is protected !!