കേന്ദ്ര കഥാപാത്രമായി പാർവതി വീണ്ടും

  പാർവതിയെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർത്തമാനം’. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്യാടന്‍ ഷൌക്കത്താണ്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. രമേഷ് നാരായണന്‍, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.അളകപ്പന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റർ ഷമീര്‍ മുഹമ്മദ് ആണ് നിർവഹിക്കുന്നത്.

Read More

അഭിനയരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി മാളവിക ജയറാം

  അഭിനയരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി ജയറാമിൻറെ മകൾ മാളവിക ജയറാമും. അടുത്തിടെ ഒരു പരസ്യ ചിത്രത്തിലാണ് മാളവിക തന്റെ അച്ഛനുമൊപ്പം അഭിനയിച്ചിരിക്കുന്നത്. മലബാര്‍ ഗോള്‍ഡിന്റേതാണ് പരസ്യചിത്രം. മാളവിക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ താൻ അഭിനയിച്ച പുതിയ പരസ്യത്തിൻറെ വീഡിയോ ഷെയർ ചെയ്തത്. ഇത്തരമൊരു വീഡിയോ പങ്കുവയ്ക്കാന്‍ പറ്റിയ സമയമല്ലെന്ന് അറിയാം എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റയിൽ പരസ്യം പങ്കുവച്ചത്. അതേസമയം മികച്ച സ്വീകാര്യതയാണ് പരസ്യത്തിന് ലഭിച്ചത്. ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ മലയാളത്തിലെ യുവ താരനിരയിലേക്ക് സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.

Read More
error: Content is protected !!