സോംബി ചിത്രം ‘പെനിൻസുല’യുടെ പുതിയ പോസ്റ്റർ എത്തി
ദക്ഷിണ കൊറിയൻ സംവിധായകൻ യെൻ സാങ്-ഹോ ഒരുക്കുന്ന സോംബി ചിത്രമാണ് ‘പെനിൻസുല’. ലോകവ്യാപകമായി വമ്പൻ ഹിറ്റായ ‘ട്രെയിൻ ടു ബുസാൻ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗമാണിത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അതേസമയം ചിത്രത്തിലെ ട്രെയിലറും യൂട്യൂബിൽ ഇപ്പോൾ തരംഗമാണ്. ‘ട്രെയിൻ ടു ബുസാൻ’ ദക്ഷിണ കൊറിയയിൽ നിന്നുള്ള ഏറ്റവും വിജയകരമായ സോംബി ഫ്ലിക്കായി കണക്കാക്കപ്പെടുന്നു. 11.5 ദശലക്ഷത്തിലധികം സിനിമാപ്രേമികളെ സിനിമ ആകർഷിക്കുകയും ലോകമെമ്പാടുമുള്ള 150 ലധികം രാജ്യങ്ങളിൽ ഇത് റിലീസ് ചെയ്യുകയും ചെയ്തു.
Read More