‘പൊലീസുകാര്‍ക്ക് സ്‌നേഹത്തിന്റെയും ആദരവിന്റെയും സല്യൂട്ട്’; റോഷന്‍ ആന്‍ഡ്രൂസ്

  കൊച്ചി: കൊവിഡ് പ്രതിരോധ പോരാട്ടങ്ങൾക്കയി ആരോഗ്യ പ്രവർത്തകരെപ്പോലെ അഹോരാത്രം സജീവമാകുന്ന പോലീസ് സേനയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”വേനല്‍ച്ചൂടിനെ പോലും വകവെക്കാതെ ജോലി ചെയ്യുന്ന പൊലീസുകാരെ കുറിച്ചും അവരുടെ ജീവനെക്കുറിച്ചും നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. ഡ്യൂട്ടിക്ക് ഇറങ്ങുന്ന പൊലീസുകാരനോട് പോകല്ലേ കൊറോണയാണെന്ന് വാവിട്ട് കരഞ്ഞ് പറയുന്ന കുഞ്ഞുമകളുടെ വീഡിയോ കണ്ടിരുന്നു. ആ അച്ഛന് തന്റെ ഉത്തരവാദിത്തം നിറവേറ്റിയേ മതിയാകൂ”. ”ഇങ്ങനെയാണ് ഓരോ പൊലീസുകാരനും ഈ ദിവസങ്ങളില്‍ നമുക്കായി ജോലി ചെയ്യുന്നത്. വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരിക്കുന്ന തനിക്ക്, …

Read More

കാർ ഓടിക്കുന്നതിനിടെ സെൽഫി എടുത്ത നടിക്ക് പണി കൊടുത്ത് സോഷ്യൽ മീഡിയ

കാർ ഓടിക്കുമ്പോൾ സെൽഫി വീഡിയോ എടുത്ത നടിക്ക് സോഷ്യല്‍ മീഡിയുടെ മുട്ടൻ പണി. തെന്നിന്ത്യന്‍താരം സഞ്ജന ഗൽറാണിയാണ് ട്രാഫിക് നിയമലംഘനം നടത്തിയത്. ബെംഗളൂരു നഗരത്തില്‍ വച്ച് സ്പോർട്സ്‌ കാർ ഓടിക്കുന്നതിനിടെയാണ് നടി സെൽഫി വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്‍തത്. റൂഫ് തുറന്ന നിലയിലുള്ള കാറിൽ സഞ്ജനയ്‌ക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ജനുവരി രണ്ടാം വാരമായിരുന്നു സംഭവം. നടിയുടെ അഭ്യാസപ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടിക്കെതിരെ നടപടിയുമായി പൊലീസ് രംഗത്തെത്തുകയായിരുന്നു. തിരക്കേറിയ ബെംഗളൂരു നഗരത്തിലൂടെ അപകടകരമായി വണ്ടിയോടിച്ചതിനാണ് നടിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തത്. …

Read More
error: Content is protected !!