വ്യത്യസ്ത പ്രമേയവുമായി ‘കാടൻ’; പുതിയ സ്റ്റിൽ പുറത്ത്

  വ്യത്യസ്ത പ്രമേയവുമായി പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബഹുഭാഷാ ചിത്രമാണ് ‘കാടൻ’. റാണ ദഗ്ഗുബതി, സോയ ഹുസൈൻ, ശ്രിയ പിൽഗാവ്കർ, വിഷ്ണു വിശാൽ, പുൽക്കിത് സാമ്രാട്ട് എന്നിവരാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ഒരേസമയം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് സിനിമയുടെ ചിത്രീകരണം. അന്തരിച്ച ഇതിഹാസ നടൻ രാജേഷ് ഖന്നയുടെ സ്മരണാഞ്ജലി കൂടിയാണ് ഈ സിനിമ. ശാന്തനു മൊയ്‌ത്രയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഇറോസ് ഇന്റർനാഷണൽ ആണ് ചിത്രം നിർമിക്കുന്നത്.

Read More
error: Content is protected !!