കാണായി മോഹൻലാൽ നേരിട്ടെത്തി; ഓടിയനെ വരച്ചു നൽകി പ്രണവ്

കുറച്ചു നാളുകൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ ചിത്രകാരന്‍ പ്രണവ് ആദ്യമായി വാര്‍ത്തകളില്‍ വന്നത്. പങ്കെടുത്ത ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ നേടിയ തുക ദുരിതാശ്വാസനിധിയിലേക്ക് നേരിട്ടെത്തി നല്‍കിയ പ്രണവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയും പരിചയപ്പെടുത്തിയിരുന്നു. ഇപ്പോൾ ഈ കലാകാരനെ കാണാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തി. ജന്മനാ ഇരുകൈകളുമില്ലാത്ത പ്രണവ് കാലുകള്‍ കൊണ്ടാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. തന്നെ കാണാനെത്തുന്ന പ്രിയനടന് സമ്മാനിക്കാന്‍ അദ്ദേഹത്തിന്റെ തന്നെ സിനിമയിലെ ഒരു കഥാപാത്രത്തെ പ്രണവ് വരച്ച് സൂക്ഷിച്ചിരുന്നു. ഒടിയന്‍ സിനിമയിലെ ‘മാണിക്യന്റെ’ ചെറുപ്പത്തിലെ രൂപമാണ് …

Read More
error: Content is protected !!