ശക്തിമാനും ഞങ്ങൾക്ക് വേണം; ആവശ്യവുമായി സോഷ്യൽ മീഡിയ

  മുംബൈ: കോറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും സ്വന്തം വീടുകളിൽ തന്നെ കഴിയുകയാണ്. ജനങ്ങൾ പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശമാണ് സർക്കാരുകൾ നൽകിയിരിക്കുന്നത്. ഇതിനിടെയാണ് ദൂരദർശനിൽ മുൻമ്പ് സംപ്രേഷണം ചെയ്തിരുന്ന രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യാനുള്ള ആവശ്യം ഉയര്‍ന്നു വന്നത്. ജനങ്ങളുടെ ആവശ്യം കേന്ദ്ര മന്ത്രാലയം പരി​ഗണിക്കുകയും ഈ സീരിയലുകൾ വീണ്ടും പുന:സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ച വിവരം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

Read More

ലോക്ക് ഡൌൺ ണിൽ ബോറടി മാറ്റാൻ ‘രാമായണം’ വീണ്ടും സംപ്രേക്ഷണം ചെയ്യും

  ഡൽഹി: രാമായണം വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍. കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ഇതെന്നാണ് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്. ശനിയാഴ്ച മുതലായിരിക്കും സംപ്രേക്ഷണം ആരംഭിക്കുക. രാവിലെ 9 മണി മുതല്‍ 10 മണിവരെയും, രാത്രി 9 മണിമുതല്‍ 10 മണിവരെയും ഡിഡി നാഷണലില്‍ ആയിരിക്കും രാമായണം സീരിയല്‍ സംപ്രക്ഷേപണം ചെയ്യുക.എന്നും അദ്ദേഹം അറിയിച്ചു.

Read More
error: Content is protected !!