പോലീസ് കഥാപാത്രവുമായി വിജയ് ആൻറണി; ‘തമിഴരസൻ’നെ പുതിയ സ്റ്റിൽ കാണാം

  തമിഴ് യുവതാരം വിജയ് ആൻറണി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘തമിഴരസൻ’. ചിത്രത്തിൽ സുരേഷ് ഗോപി, രമ്യാ നമ്പീശൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ഒരു ആക്ഷൻ ഡ്രാമയായി ഒരുക്കുന്ന ചിത്രം ബാബു യോഗേശ്വരൻ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പോലീസ് റോളിലാണ് വിജയ് ആൻറണി അഭിനയിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്. എസ്‌എൻഎസ്‌ മൂവിസാണ് ചിത്രം നിർമിക്കുന്നത്.

Read More
error: Content is protected !!