മലയാളികള്‍ക്ക് ജനതാ കർഫ്യൂ എന്തെന്ന് മനസ്സിലാകണമെന്നില്ല..,ജനതാ കര്‍ഫ്യുവിനെ ട്രോളിയ മലയാളികളെ വിമര്‍ശിച്ച് റസൂല്‍ പൂക്കുട്ടി..!

കോവിഡ് `19 തടയുന്നതിനായി ജനത്തിന് വേണ്ടി, ജനം സ്വയം നടത്തുന്ന ജനതാ കര്‍ഫ്യൂ നടപ്പാക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. നിരവധി പേര്‍ ഇതിനെ പിന്തുണയ്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്‍തു. എന്നാല്‍ ചിലര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിയെ പരിഹസിച്ചുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ റസൂല്‍ പൂക്കുട്ടി. മലയാളികള്‍ക്ക് ജനതാ കർഫ്യൂ എന്തെന്ന് മനസ്സിലാകണമെന്നില്ല ഹര്‍ത്താലാണെന്ന് പറയുന്നതാകും നല്ലതെന്നാണ് റസൂല്‍ പൂക്കുട്ടി പറഞ്ഞത്. റസൂല്‍ പൂക്കുട്ടിയുടെ കുറിപ്പിനും സോഷ്യൽ മീഡിയയിൽ നിരവധി പേര്‍ എതിര്‍ത്തും അനുകൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്.

Read More
error: Content is protected !!