രവിവര്‍മ്മ ചിത്രങ്ങളിൽ തെന്നിന്ത്യന്‍ നായികമാരോ ?
രവിവര്‍മ്മന്‍ ചിത്രങ്ങളിലെ സ്ത്രീകൾക്ക് സിനിമാ താരങ്ങളുടെ ഛായ. ഒട്ടും സാധ്യതയില്ലാത്ത ഈ ആശയം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് രാം.19ാം നൂറ്റാണ്ടിലെ ചിത്രകാരനായ രാജാരവിവര്‍മ്മയുടെ പ്രശസ്ത ചിത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന് നൽകിയിരിക്കുന്നത്. തെന്നിന്ത്യന്‍ നടിമാരായ സാമന്ത അക്കിനേനി, ശ്രുതി ഹാസന്, രമ്യ കൃഷ്ണന്, ഐശ്വര്യ രാജേഷ് എന്നിവരാണ് ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ദമയന്ത്രിയായാണ് രമ്യ കൃഷ്ണന് പ്രത്യക്ഷപ്പെട്ടത്. ചുവപ്പ് സാരിയുടുത്ത് നില്ക്കുന്ന രമ്യയെക്കണ്ടാല് രവിവര്‍മ്മന്‍ ചിത്രം തന്നെയാണെന്നേ തോന്നൂ. രണ്ട് ചിത്രങ്ങളാണ് ശ്രുതി ഹാസന് ചെയ്തത്. നദീതീരത്തിരിക്കുന്ന യുവതിയായും രാജ്ഞിയായുമുള്ള ചിത്രങ്ങളാണവ.
Read More